Loading ...

Home sports

ഡാനി ആല്‍വസ് ഇനി ബ്രസീലില്‍!!

പി എസ് ജി വിട്ട റൈറ്റ് ബാക്ക് ഡാനി ആല്‍വസ് ഇനി ബ്രസീലില്‍ കളിക്കും. യൂറോപ്പിലെ തന്നെ പല ക്ലബുകളും ആല്‍വസിനായി രംഗത്തു വന്നു എങ്കിലും ബ്രസീലിലേക്ക് മടങ്ങാനായിരുന്നു ആല്‍വസിന്റെ തീരുമാനം. ബ്രസീല്‍ ക്ലബായ സാവോ പോളോ ആണ് ആല്‍വസിനെ സൈന്‍ ചെയ്തത്. താരം മൂന്നു വര്‍ഷത്തെ കരാര്‍ ക്ലബുമായി ഒപ്പുവെച്ചു. തനിക്ക് എവിടെ വേണമെങ്കിലും പോകാമായിരുന്നു എന്നും എന്നാല്‍ ബ്രസീലിലേക്ക് മടങ്ങാന്‍ ആണ് തന്റെ തീരുമാനം എന്നും ആല്‍വേസ് പറഞ്ഞു. ഇപ്പോള്‍ ബ്രസീലിയന്‍ ലീഗില്‍ അഞ്ചാം സ്ഥാനത്തുള്ള സാവോ പോളോ ആല്‍വസിന്റെ വരവോടെ മുന്നോട്ടേക്ക് പോകാന്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്‌. കോപ അമേരിക്കയില്‍ ബ്രസീലിനെ കിരീടത്തിലേക്ക് നയിച്ച ആല്‍വസ് മുമ്ബ് ബാഴ്സലോണ, യുവന്റസ്, സെവിയ്യ എന്നീ ക്ലബുകള്‍ക്കായൊക്കെ കളിച്ചിട്ടുണ്ട്.

Related News