Loading ...

Home USA

ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായിതുടരുമ്ബോള്‍ തന്നെ ഇറാനും ബ്രിട്ടനും തമ്മിലുള്ള സംഘര്‍ഷവും അതിരൂക്ഷമാകുന്നു

പശ്ചിമേഷ്യപുകയുകയാണ്. ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായിതുടരുമ്ബോള്‍ തന്നെയാണ് ഇറാനും ബ്രിട്ടനും തമ്മിലുള്ള സംഘര്‍ഷവും അതിരൂക്ഷമാകുന്നത് ഇറാന്റെ എണ്ണക്കപ്പല്‍ ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ ബ്രിട്ടന്‍ പിടികൂടിയതിന് മറുപടിയായി ഹോര്‍മുസ് കടലിടുക്കില്‍ ബ്രിട്ടന്റെ എണ്ണക്കപ്പല്‍ ഇറാനും പിടികൂടി. അതില്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരും ഉണ്ട് പക്ഷെ ഇപ്പോള്‍ ബ്രിട്ടന്റെ നയപരമായ നീക്കങ്ങളെ എല്ലാം ഇറാന്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇറാന്‍ പിടികൂടിയ സ്റ്റെന ഇംപെറോ എന്ന കപ്പലിലെ ജീവനക്കാരെ മോചിപ്പിക്കാന്‍ ബ്രിട്ടന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യവും ഇറാന്‍ തള്ളിക്കളഞ്ഞു. . ഈ സഹാചര്യത്തിലാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ ഇരുരാജ്യങ്ങളുടേയും സൈനിക ശക്തി വിലയിരുത്താന്‍ തുടങ്ങിയത്. ഒരിക്കല്‍, സൂര്യനസ്തമിക്കാത്ത സാമ്രജ്യത്തിന് ഉടമയായിരുന്ന ബ്രിട്ടന്‍, ഇറാന് മുന്നില്‍ സൈനിക ശക്തിയില്‍ തീരെ പോരെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് ഇറാന് വ്യക്തമായി അറിയാം അത് തന്നെയാണ് ഇറാന്‍ ഇത്രയും ശക്തമായ നിലപാടുമായി മുന്നോട്ട് പോകുന്നത്തിനു കാരണവും .. ഗ്ലോബല്‍ ഫയര്‍ പവര്‍ നടത്തിയ വിലയിരുത്തലില്‍ ലോകത്തെ 137 രാജ്യങ്ങളെ സൈനിക ശക്തിയുടെ അടിസ്ഥാനത്തില്‍ പട്ടികയിലാക്കിയിട്ടുണ്ട്. ഈ പട്ടികയില്‍ ഇറാന്റെ സ്ഥാനം എട്ടാമതാണ്. ബ്രിട്ടന്റെ സ്ഥാനം പതിനാലാമതും! ഇറാനേക്കാള്‍ സൈനിക ശക്തിയില്‍ ആറ് സ്ഥാനം പിറകിലാണ് ബ്രിട്ടന്‍ സൈന്യത്തിന്റെ സകലമേഖലകളിലും ബ്രിട്ടനേക്കാള്‍ ഒരുപാട് മുകളിലാണ് ഇറാന്റെ ശക്തി വ്യോമസേനയുടെ കാര്യത്തില്‍ ഒഴിച്ച്‌. സൈനികരുടെ എണ്ണത്തിലും, നാവിക സേനയുടെ കരുത്തിലും എല്ലാം ഇറാനാണ് മുന്നില്‍. ഇതിനെല്ലാം ഇറാന് തുണയാകുന്നത് അസംസ്‌കൃത എണ്ണയുടെ വലിയ ശേഖരം ആണ്. ബ്രിട്ടന് ഇല്ലാതെ പോയതും അത് തന്നെ! 83 ദശലക്ഷം ആണ് ഇറാനിലെ ആകെ ജനസംഖ്യ. ഇതില്‍ 40 ദശലക്ഷം പേരും സൈനിക സേവനത്തിന് പ്രാപ്തരായവരാണ് എന്നതാണ് ഇറാന്റെ ഏറ്റവും വലിയ പ്രത്യേക. അതായത് ജനസംഖ്യയുടെ അമ്ബത് ശതമാനവും ഏത് യുദ്ധസാഹചര്യവും നേരിടാന്‍ തയ്യാറാണെന്നര്‍ത്ഥം. ബ്രിട്ടനില്‍ 65 ദശലക്ഷം ആണ് ജനസംഖ്യ. ഇതില്‍ വെറും 24 ദശലക്ഷം പേര്‍ മാത്രമാണ് ഒരു യുദ്ധ സാഹചര്യം നേരിടാന്‍ തയ്യാറായിട്ടുള്ളു. 8.7 ലക്ഷം ആണ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ എണ്ണം. ബ്രിട്ടീഷ് റോയല്‍ ആര്‍മിയില്‍ ആകെയുള്ളത് 2.3 ലക്ഷം പേരും.
ടാങ്കുകളും നാവിക സേനയും 1634 യുദ്ധ ടാങ്കുകളാണ് ഇറാന് സ്വന്തമായുള്ളത്. ബ്രിട്ടന് ആണെങ്കില്‍ ആകെയുള്ളത് വെറും 331 എണ്ണം മാത്രം.
നാവിക സേനയുടെ കാര്യമെടുത്താലും ഇറാന്‍ ബ്രിട്ടനേക്കാള്‍ ഏറെ മുന്നിലാണ്. 398 യാനങ്ങളാണ് ഇറാന് സ്വന്തമായുള്ളത്. ബ്രിട്ടന്റെ കൈവശം വെറും 76 എണ്ണം മാത്രം. വികസനത്തിന്റെ കാര്യത്തിലും സമ്ബത്തിന്റെ കാര്യത്തിലും ഒരുപക്ഷേ, ബ്രിട്ടന്റെ ഏഴയലത്ത് എത്തില്ല ഇറാന്‍. പക്ഷേ, അവരുടെ സൈനിക ശക്തിക്ക് മുന്നില്‍ മുട്ടുമടക്കാതിരിക്കാന്‍ ബ്രിട്ടന് ആവില്ല . പ്രതിദിനം 4.5 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇറാന്‍ ഉത്പാദിപ്പിക്കുന്നത്. ഇംഗ്ലണ്ടിന്റെ ഉത്പാദനശേഷി വെറും 9.1 ലക്ഷം ബാരല്‍ മാത്രമാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും വ്യോമയുദ്ധം ഉണ്ടായാല്‍ ബ്രിട്ടന്‍ ആയിരിക്കും മേല്‍ക്കൈ നേടുക. 811 യുദ്ധ വിമാനങ്ങളാണ് ബ്രിട്ടന്റെ കൈവശം ഉള്ളത്. ഇറാന്റെ കൈവശം 509 എണ്ണം മാത്രമേ ഉള്ളു. അതില്‍ തന്നെ ഭൂരിഭാഗവും പഴക്കം ചെന്നവയും ആണ്. അതേതായാലും മനോധൈര്യത്തിന്റെ കാര്യത്തിലും ഇറാന്‍ ഒരു പാടി മുന്നില്‍ തന്നെ . ചെറുരാജ്യങ്ങളുടെ കൂട്ടത്തില്‍ അമേരിക്കയെ ഇത്രയും പ്രകോപിപ്പിക്കാനും വെല്ലുവിളിക്കാനും ഇറാന് മാത്രമേ സാധിക്കൂ

Related News