Loading ...

Home USA

സുപ്രീംകോടതി ഫണ്ട് അനുവദിച്ചു: ട്രംപിന്‌ മതില്‍ പണിയാം

വാഷിങ്ടണ്‍
അഭയാര്‍ഥികളെ തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയാന്‍ ഖജനാവില്‍നിന്ന്‌ 250കോടി ഡോളര്‍ ചെലവിടാന്‍ അമേരിക്കന്‍ സുപ്രീംകോടതി ഡോണള്‍ഡ് ട്രംപിന് അനുമതി നല്‍കി. ഫണ്ട് അനുവദിക്കാനാകില്ലെന്ന് കലിഫോര്‍ണിയയിലെ കീഴ്‌കോടതി ഉത്തരവാണ് സുപ്രീംകോടതി തള്ളിയത്.

അമേരിക്കയ്‌ക്കും മെക്‌സിക്കോക്കും ഇടയില്‍ മതില്‍ പണിയുമെന്നതായിരുന്നു ട്രംപിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം. കോടതിവിധി വലിയ വിജയമാണെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. മതില്‍ പണിയുന്നതിനെ പ്രതിപക്ഷം ശക്തമായി എതിര്‍ക്കുകയാണ്.

യുഎസ് കോണ്‍ഗ്രസില്‍ത്തന്നെ മതിലിനെതിരെ ശക്തമായ എതിര്‍പ്പുണ്ട്. ഫണ്ട് ഉപയോഗിക്കാന്‍ സഭ അനുമതി നല്‍കാത്തതിന്റെപേരില്‍ നിത്യചെലവുകള്‍ക്കുപോലും ഫണ്ട് അനുവദിക്കാതെ ട്രംപ് പ്രതിഷേധിച്ചിരുന്നു. കലിഫോര്‍ണിയ, അരിസോണ, ന്യൂ മെക്‌സിക്കോ എന്നിവിടങ്ങളില്‍ മതില്‍ പണിയാനാണ് ഇപ്പോള്‍ അനുമതി ലഭിച്ചത്.

Related News