Loading ...

Home sports

പുതിയ നിയമവുമായി ക്രിക്കറ്റ് ; സബ്സ്റ്റിറ്റ്യൂട്ട് കളിക്കാരന് ഇനി ബാറ്റും ബോളും ചെയ്യാം

ദില്ലി : തലയില്‍ പരിക്കേല്‍ക്കുന്ന കളിക്കാരനു പകരം പുതിയ കളിക്കാരനെ കളിപ്പിക്കാന്‍ ടീമുകള്‍ക്ക് അവസരം നല്‍കുന്ന 'കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട്' അടുത്ത മാസം ആരംഭിക്കുന്ന ആഷസ് പരമ്ബര മുതല്‍ നടപ്പില്‍ വന്നേക്കും. ലണ്ടനില്‍ നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ വാര്‍ഷിക യോഗത്തിലെ അജണ്ടകളിലൊന്ന് ഇതാണ്. പുതിയ മാറ്റം വാര്‍ഷിക യോഗം അംഗീകരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണെന്ന് ഇ.എസ്.പി.എന്‍ ക്രിക്‌ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ഫീല്‍ഡിങ്ങില്‍ മാത്രമാണ് വ്യവസ്ഥകള്‍ക്കു വിധേയമായി സബ്സ്റ്റിറ്റ്യൂഷന്‍ അനുവദിച്ചിട്ടുള്ളത്.

Related News