Loading ...

Home sports

ഇന്ന് എതിരാളി സിറിയ ; ഇന്ത്യ വിയര്‍ത്തേക്കും.

വലിയ പ്രതീക്ഷകളോടെയാണ് ഇന്ത്യ, രണ്ടാമത് ഇന്റര്‍ കോണ്ടിനന്റല്‍ കപ്പിനിറങ്ങിയതെങ്കിലും നിരാശ മാത്രമായിരുന്നു ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ അവര്‍ക്ക് ലഭിച്ചത്. തജിക്കിസ്ഥാനെതിരെ നടന്ന ആദ്യ മത്സരത്തില്‍ 2-4 ന് പരാജയപ്പെട്ട ഇന്ത്യ, തങ്ങളുടെ രണ്ടാം മത്സരത്തില്‍ നോര്‍ത്ത് കൊറിയയോട് 2-5 ന്റെ കനത്ത തോല്‍വിയും ഏറ്റുവാങ്ങി. തുടര്‍ച്ചയായ രണ്ട് പരാജയങ്ങളോടെ ഇന്ത്യ ഫൈനലിലെത്താതെ പുറത്തായിരുന്നു. ഇന്നിതാ ടൂര്‍ണമെന്റിലെ അവസാന മത്സരത്തില്‍ കരുത്തരായ സിറിയയെ നേരിടാനൊരുങ്ങുകയാണ് അവര്‍. കടലാസിലും കളത്തിലും ഇന്ത്യയേക്കാള്‍ ശക്തരായ സിറിയക്കെതിരായ പോരാട്ടം ഇന്ത്യയ്ക്ക്‌ വലിയ വെല്ലുവിളി ആയിരിക്കുമെന്നാണ് കരുതുന്നത്. റാങ്കിംഗിലും ഇന്ത്യയേക്കാള്‍ ഏറെ മുന്നിലുള്ള സിറിയയാണ് ഈ ടൂര്‍ണമെന്റിലെ ഫേവറിറ്റ്സ്. 2018 ലെ ഫിഫ ലോകകപ്പ്‌ യോഗ്യതാ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച്‌ ശ്രദ്ധ നേടിയ സിറിയ നിലവില്‍ ഫിഫ റാങ്കിംഗില്‍ 85-ം സ്ഥാനത്തുള്ള ടീമാണ്. ഇന്റര്‍കോണ്ടിനന്റല്‍ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ നോര്‍ത്ത് കൊറിയയെ 5-2 ന് തകര്‍ത്ത് തുടങ്ങിയ സിറിയ പക്ഷേ അവരുടെ രണ്ടാം മത്സരത്തില്‍ തജിക്കിസ്ഥാനോട് 0-2 ന് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ച്‌ നാളുകളായി തങ്ങളുടെ മികച്ച ഫോമിലല്ലെങ്കിലും ഏത് സമയവും മികവിലേക്കുയരാന്‍ കഴിയുന്ന ടീമാണ് അവരുടേത്. കഴിഞ്ഞ മത്സരങ്ങളില്‍ ദയനീയ പ്രകടനം പുറത്തെടുത്ത ഇന്ത്യ, സിറിയക്കെതിരെ ആഞ്ഞ് പൊരുതിയില്ലെങ്കില്‍ കാത്തിരിക്കുന്നത് മറ്റൊരു നാണക്കേട് കൂടിയാവും.

Related News