Loading ...

Home USA

കനത്തമഴയില്‍ വാഷിങ്ടണില്‍ വെള്ളപ്പൊക്കം; വൈറ്റ് ഹൗസില്‍ ഉള്‍പ്പെടെ വെള്ളം കയറി

വാഷിങ്ടണ്‍: കനത്ത മഴയില്‍ യു.എസ് തലസ്ഥാനമായ വാഷിങ്ടണില്‍ വെള്ളപ്പൊക്കം. സ്ഥിതി രൂക്ഷമായിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ ജനങ്ങളോട് ജാഗ്രതയോടിരിക്കുവാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. റോഡുകള്‍ മറയ്ക്കുന്ന രീതിയിലുള്ള വെള്ളക്കെട്ട് രൂപീകരിച്ചതിനാല്‍ ജനങ്ങള്‍ റോഡ് മാര്‍ഗം സഞ്ചരിക്കുന്നത് തല്‍ക്കാലം അവഗണിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ചയാണ് വാഷിങ്ടണില്‍ കനത്ത മഴയെത്തുടര്‍ന്ന് വെള്ളപ്പൊക്കം ഉണ്ടായത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസും വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടു. വൈറ്റ് ഹൗസിന്റെ ബേസ്‌മെന്റിലാണ് ഭാഗികമായി വെള്ളം കയറിയത്.

കനത്ത മഴയെത്തുടര്‍ന്ന് നഗരത്തിലെ വാഹന, റയില്‍ ഗതാഗതം താറുമാറായി കഴിഞ്ഞു. ചൊവ്വ, ബുധന്‍, ദിവസങ്ങളിലും കനത്ത മഴയ്ക്കുള്ള സാധ്യത കാലാവസ്ഥ നിരീക്ഷകര്‍ പ്രവചിച്ചിട്ടുണ്ട്.

Related News