Loading ...

Home sports

ലോകകപ്പ് പ്രകടനം തുണയായി ; മൂന്ന് വിന്‍ഡീസ് താരങ്ങള്‍ക്ക് ക്രിക്കറ്റ് ബോര്‍ഡിന്റെ വാര്‍ഷിക കരാര്‍.

ഏകദിന ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ വിന്‍ഡീസ് താരങ്ങളായ നിക്കോളാസ് പുറാന്‍, ഒഷേന്‍ തോമസ്, ഫാബിയന്‍ അലന്‍ എന്നിവര്‍ക്ക് 2019-20 സീസണിലേക്കുള്ള വാര്‍ഷിക കരാര്‍ നല്‍കി വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ്‌. പ്രധാനമായും ഏകദിനത്തില്‍ കളിക്കുന്ന താരങ്ങള്‍ക്ക് നല്‍കുന്ന വൈറ്റ് ബോള്‍ കരാറിലാണ് ഈ താരങ്ങളെ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന് തരം വാര്‍ഷിക കരാറുകളാണ് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് താരങ്ങള്‍ക്ക് നല്‍കുന്നത്. എല്ലാ ഫോര്‍മ്മാറ്റുകളിലും കളിക്കുന്ന താരങ്ങള്‍ക്ക് നല്‍കുന്ന ഓള്‍ ഫോര്‍മ്മാറ്റ് കരാര്‍, ടെസ്റ്റ് താരങ്ങള്‍ക്ക് നല്‍കുന്ന റെഡ് ബോള്‍ കരാര്‍, ഏകദിനത്തില്‍ കളിക്കുന്ന താരങ്ങള്‍ക്ക് നല്‍കുന്ന വൈറ്റ് ബോള്‍ കരാര്‍ എന്നിവയാണിത്. നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ ഉള്‍പ്പെടെ മൊത്തം 7 താരങ്ങളാണ് ഓള്‍ ഫോര്‍മ്മാറ്റ് കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഹോള്‍ഡറിന് പുറമേ, അള്‍സാരി ജോസഫ്, കീമോ പോള്‍, കെമര്‍ റോച്ച്‌, ഡാരന്‍ ബ്രാവോ, ഹെറ്റ്മെയര്‍, ഷായ് ഹോപ്പ് എന്നിവര്‍ക്കാണ് ഈ കരാറുള്ളത്. റെഡ് ബോള്‍ കരാറുള്ള താരങ്ങള്‍ ഷെയിന്‍ ഡൗറിച്ച്‌, ഷാനോണ്‍ ഗബ്രിയേല്‍, ജോമല്‍ വാറിക്കന്‍, ക്രെയിഗ് ബ്രാത്ത് വൈറ്റ്, ജോണ്‍ കാമ്ബെല്‍, റോസ്റ്റണ്‍ ചേസ് എന്നിവരാണ്. ഷെല്‍ഡണ്‍ കോട്രല്‍, നിക്കോളാസ് പുറാന്‍, റോവ്മാന്‍ പവല്‍, ഒഷേന്‍ തോമസ്, ഫാബിയന്‍ അലന്‍, കാര്‍ലോസ് ബ്രാത്ത് വൈറ്റ് എന്നീ താരങ്ങള്‍ക്കാണ് വൈറ്റ് ബോള്‍ കരാറുള്ളത്.

Related News