Loading ...

Home India

സംസ്ഥാനത്ത് വൈദ്യുത നിരക്ക് കുത്തനെ കൂട്ടി; വര്‍ധന 6.8 ശതമാനം; ഗാര്‍ഹിക മേഖലയില്‍ യൂണിറ്റിന് വര്‍ധനവ് 40 പൈസ വരെ

തിരുവനന്തപുരം: ( 08.07.2019) സംസ്ഥാനത്ത് വൈദ്യുത നിരക്ക് കുത്തനെ കൂട്ടി. 6.8 ശതമാനമാണ് വര്‍ധന. ഗാര്‍ഹിക മേഖലയില്‍ യൂണിറ്റിന് 40 പൈസ വരെയാണ് വര്‍ധന. ഫിക്സഡ് ചാര്‍ജും സ്ലാബ് അടിസ്ഥാനത്തില്‍ കൂട്ടി.

പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധന ബാധകമല്ല. പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗത്തിന് 18 രൂപയും 100 യൂണിറ്റ് വരെയുള്ള ഉപയോഗത്തിനു 42 രൂപ വരെയും വര്‍ധിക്കും. നിരക്കു വര്‍ധന തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍. മൂന്നു വര്‍ഷത്തേക്കാണ് വര്‍ധന. പുതിയ നിരക്ക് പ്രകാരം കെ.എസ്.ഇ.ബിക്ക് 902 കോടിയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഇതിന് മുമ്ബ് 2017ലാണ് അവസാനമായി വൈദ്യുത നിരക്ക് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക ഉപയോക്താക്കളില്‍ ബി.പി.എല്‍ പട്ടികയിലുള്ളവര്‍ക്ക് വര്‍ധനയില്ല. കാന്‍സര്‍ രോഗികള്‍ക്കും ഗുരുതര അപകടങ്ങളില്‍ പെട്ട് കിടപ്പു രോഗികളായവര്‍ക്കും ഇളവുണ്ട്.

അതിനിടെ വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിച്ചതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. നിരക്ക് വര്‍ധിപ്പിച്ച്‌ സര്‍ക്കാര്‍ ജനങ്ങളെ ഷോക്കടിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

Related News