Loading ...

Home sports

കോപ്പ അമേരിക്ക; പെറുവിനെ തകര്‍ത്ത് കാനറികള്‍ കിരീടത്തില്‍ മുത്തമിട്ടു, ബ്രസീല്‍ ചാമ്ബ്യന്‍മാരാകുന്നത് ഒന്‍പതാം തവണ, അവസാനത്തെ കിരീടനേട്ടം 2007ല്‍

മാരക്കാന: ( 08.07.2019) കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഫൈനലില്‍ പെറുവിനെ തകര്‍ത്ത് കാനറികള്‍ കിരീടത്തില്‍ മുത്തമിട്ടു. കോപ്പയില്‍ ബ്രസീല്‍ ചാമ്ബ്യന്‍മാരാകുന്നത് ഇത് ഒന്‍പതാം തവണയാണ്. ഇതിന് മുന്‍പ് അവസാനത്തെ കിരീടനേട്ടം 2007ലായിരുന്നു. വിശ്വപ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം നടന്നത്. മത്സരത്തില്‍ പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്രസീല്‍ ചാംപ്യന്മാരായത്.

എവര്‍ട്ടന്‍, ഗബ്രിയേല്‍ ജെസ്യൂസ്, റിച്ചാര്‍ലിസന്‍ എന്നിവരാണ് ബ്രസീലിന് വേണ്ടി ഗോളുകള്‍ നേടിയത്. ക്യാപ്റ്റന്‍ പൗലോ ഗ്യുറെയ്റോയുടെ വകയായിരുന്നു 44ാം മിനിറ്റില്‍ പെറുവിന്റെ ഗോള്‍. ഇക്കുറി കോപ്പയില്‍ ബ്രസീല്‍ വഴങ്ങിയ ഏക ഗോളും ഇതാണ്. 12 വര്‍ഷത്തിനിപ്പുറമാണ് കോപ്പ അമേരിക്കയില്‍ ബ്രസീല്‍ മുത്തമിട്ടത്. ഇതിന് പുറമെ ടൂര്‍ണ്ണമെന്റിന് സ്വന്തം രാജ്യം വേദിയായപ്പോഴെല്ലാം കിരീടം നേടിയിട്ടുണ്ടെന്ന ചരിത്രം ഇനിയും അതേപടി നില്‍ക്കുമെന്ന കാര്യത്തിലും ബ്രസീലിന് അഭിമാനിക്കാം.

Related News