Loading ...

Home sports

ധോണിയുടെ വിരമിക്കല്‍ ; മലിംഗയ്ക്ക് പറയാനുള്ളത് ഇങ്ങനെ.

ഇംഗ്ലണ്ടില്‍ നടന്ന് കൊണ്ടിരിക്കുന്ന ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യന്‍ സീനിയര്‍ താരം മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസം മുതല്‍ ക്രിക്കറ്റ് ലോകത്ത് നിറഞ്ഞ് നില്‍ക്കുന്നുണ്ട്. ധോണി ലോകകപ്പിന് ശേഷം വിരമിച്ചേക്കുമെന്ന് ബിസിസിഐ ഒഫീഷ്യല്‍ സൂചന നല്‍കിയത് ആരാധകര്‍ക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്. അതിനിടയില്‍ ഇപ്പോളിതാ ധോണിയുടെ വിരമിക്കല്‍ വാര്‍ത്തയില്‍ മനസ് തുറന്ന് ശ്രീലങ്കന്‍ ഇതിഹാസ താരം ലസിത് മലിംഗ രംഗത്തെത്തിയിരിക്കുന്നു. ധോണി ഇപ്പോളും ലോകത്തെ ഏറ്റവും മികച്ച ഫിനിഷര്‍ ആണെന്നാണ് മലിംഗയുടെ പക്ഷം. അദ്ദേഹത്തിന്റെ അഭാവം ടീമില്‍ സൃഷ്ടിക്കുന്ന ശൂന്യത നികത്തുക ഏതൊരു യുവതാരത്തിനും ബുദ്ധിമുട്ടാകുമെന്ന് പറയുന്ന മലിംഗ, ധോണി ഒന്ന്‌, രണ്ട് വര്‍ഷങ്ങള്‍ കൂടി കളിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. മലിംഗയുടെ വാക്കുകള്‍ ഇങ്ങനെ, " ധോണി ഒന്ന്, രണ്ട് വര്‍ഷം കൂടി കളിക്കേണ്ടതുണ്ട്. ഇപ്പോളും ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറാണ് ധോണി. യുവതാരങ്ങള്‍ക്ക് അദ്ദേഹത്തില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്. അദ്ദേഹത്തിന്റെ അഭാവം ടീമില്‍ സൃഷ്ടിക്കുന്ന ശൂന്യത നികത്തുക അത്ര എളുപ്പമുള്ള കാര്യമല്ല." മലിംഗ പറഞ്ഞുനിര്‍ത്തി.

Related News