Loading ...

Home sports

ഇക്കാര്യം സംഭവിച്ചാല്‍ കോഹ്ലി സെമിയില്‍ കളിക്കില്ല, ടീം ഇന്ത്യ മുള്‍മുനയില്‍

ഏകദിന ലോക കപ്പില്‍ ഇന്ത്യ സെമി ഉറപ്പിച്ചതിന് പിന്നാലെ ഇന്ത്യന്‍ ആരാധകരെ ആശങ്കപ്പെടുത്തുന്ന ഒരു വാര്‍ത്തയാണ് പുറത്തു വരുന്നത്. മൈതാനത്തെ മോശം പെരുമാറ്റം കൊണ്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി വിലക്കിന്റെ വക്കിലാണ് എന്നതാണ് അത്. അവശേഷിക്കുന്ന ലീഗ് മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടുമ്ബോള്‍ കോഹ്ലിയുടെ പെരുമാറ്റം അനുസരിച്ചിരിക്കും സെമിയില്‍ കോഹ്ലി കളിക്കുമോയെന്ന കാര്യത്തില്‍ അന്തിമ തീര്‍പ്പിലെത്താന്‍. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ അമ്ബയറിംഗിനെ ചോദ്യം ചെയ്ത് മൈതാനത്ത് കോഹ്ലി നടത്തിയ പ്രകടനമാണ് ഇന്ത്യന്‍ നായകന് തിരിച്ചടിയാകുക. നേരത്തെ അഫ്ഗാനെതിരായ മത്സരത്തില്‍ അനാവശ്യമായി അപ്പീല്‍ ചെയ്തതില്‍ മാച്ച്‌ ഫീസിന്റെ 25 ശതമാനം കോഹ്ലി പിഴയൊടുക്കിയിരുന്നു. അതിന് പിന്നാലെയാണ് ബംഗ്ലാദേശുമായുളള മത്സരത്തില്‍ അമ്ബയറോട് തട്ടിക്ക യറിയത്. ബംഗ്ലാദേശ് ബാറ്റിംഗിന്റെ 11ാം ഓവറിലായിരുന്നു സംഭവം. ഷമിയെറിഞ്ഞ പന്ത് സൗമ്യ സര്‍ക്കാറിന്റെ പാഡില്‍ തട്ടിയതോടെ ഇന്ത്യന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്തു. ഫീല്‍ഡ് അമ്ബയര്‍ ഔട്ട് വിധിക്കാത്തതിനാല്‍ ഷമിയോടും പന്തിനോടും ചര്‍ച്ച ചെയ്ത് കോഹ്ലി ഡി.ആര്‍.എസ് ആവശ്യപ്പെട്ടു. ആ സമയം ധോണി ഗ്രൗണ്ടിലുണ്ടായിരുന്നില്ല. ഇന്‍സൈസ് എഡ്ജ് കണ്ടെത്തിയ മൂന്നാം അമ്ബയര്‍ അലിം ദാര്‍ അള്‍ട്രാ എഡ്ജ് പരിശോധിച്ചില്ല. ഇതോടെ ഫീല്‍ഡ് അമ്ബയറുടെ തീരുമാനം മൂന്നാം അമ്ബയറും ശരിവെച്ചു. ഇന്ത്യ ഒരു റിവ്യൂ അവസരം നഷ്ടമാക്കുകയും ചെയ്തു. എന്നാല്‍ ഫീല്‍ഡ് അമ്ബയര്‍മാരുടെ അടുത്തെത്തി ശക്തമായി തര്‍ക്കിക്കുകയാണ് കോഹ്ലി ചെയ്തത്.

Related News