Loading ...

Home India

എയര്‍ ഇന്ത്യ ഓഹരികള്‍ വില്‍പ്പനയ്ക്ക്; കേന്ദ്ര സര്‍ക്കാര്‍ സമിതി പുനര്‍രൂപീകരിച്ചു

ദില്ലി: ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാന്‍ നിവൃത്തിയില്ലാത്ത എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഒക്ടോബര്‍ മാസം വരെ കൊടുക്കാനുള്ള പണം മാത്രമാണ് കമ്ബനിയുടെ കൈയ്യില്‍ ഉള്ളത്. ജീവനക്കാര്‍ക്ക് കൃത്യ സമയത്ത് ശമ്ബളം കൊടുക്കാനായി കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വില്‍ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തയ്യാറെടുക്കുന്നത്. കടത്തില്‍ മുങ്ങിക്കിടക്കുന്ന കമ്ബനിയുടെ കടം ഇത് വഴി തീര്‍പ്പാക്കാമെന്നാണ് കണക്കുക്കൂട്ടല്‍. ഇതിനായി അടിയന്തരമായി പ്രതേക സമിതി ഉടന്‍ പുനര്‍രൂപീകരിക്കും. ഒന്നാം എന്‍ഡിഎ സമയത്ത് മന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, നിതിന്‍ ഗഡ്കരി, സുരേഷ് പ്രഭു തുടങ്ങിയവരുള്ള സമിതി രൂപീകരിച്ചിരുന്നു. 2019 രണ്ടാം എന്‍ഡിഎ മന്ത്രിസഭയില്‍ ജെയ്റ്റ്ലിയും സുരേഷ് പ്രഭുവും ഇല്ലാത്ത സാഹചര്യത്തില്‍ ആണ് സമിതി പുനര്‍ രൂപീകരിക്കുന്നത്. ധനമന്ത്രി നിര്‍മല സീതാരാമനും, വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും ആകും പുതുതായി സമിതിയില്‍ ഉള്‍പ്പെടുക.

Related News