Loading ...

Home USA

നാറ്റോ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയെ ഉള്‍പ്പെടുത്തി യു.എസ് സെനറ്റ്

വാഷിങ്ടന്‍ :∙ പ്രതിരോധ സഹകരണത്തില്‍ നാറ്റോ സഖ്യകക്ഷികള്‍ക്കു ലഭിക്കുന്ന പദവി ഇന്ത്യയ്ക്കും നല്‍കുന്നതിനുള്ള ബില്ല് പാസ്സാക്കി യു.എസ്. സെനറ്റ്. ഇനി മുതല്‍ ദക്ഷിണ കൊറിയ, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണനയും പദവിയുമാണ് ഇന്ത്യക്കും ലഭിക്കാന്‍ പോകുന്നത്. ഇന്തോ-യു.എസ് ബന്ധത്തിന് കൂടുതല്‍ ശക്തി പകരുന്നതാണ് ഈ നിര്‍ദേശം. യു.എസ്. സെനറ്റിലെ ഇന്ത്യ കോക്കസ് ജോണ്‍ കോര്‍ണിന്‍, മാര്‍ക്ക് വാര്‍ണര്‍ എന്നിവര്‍ അവതരിപ്പിച്ച ഭേദഗതിയിലാണ് ഇന്ത്യക്ക് നാറ്റോ പദവി നിര്‍ദേശിച്ചത് . ജനപ്രതിനിധി സഭയില്‍ സമാനമായ ബില്ല് അവതരിപ്പിച്ചിരുന്നു. ഇത് ഉടനെത്തന്നെ പരിഗണനയ്ക്ക് എടുക്കുന്നതാണ്. 2016 മുതല്‍ തന്നെ ഇന്ത്യയെ പ്രധാന പ്രതിരോധ പങ്കാളിയായി യു.എസ്. അംഗീകരിച്ചു.

Related News