Loading ...

Home sports

പ്രഷര്‍ കോഹ്ലിയെ തളര്‍ത്തിയോ ?! തുടര്‍ച്ചയായ അഞ്ച്‌ അര്‍ദ്ധ സെഞ്ചുറികള്‍ ; പക്ഷെ ഫോമില്‍ ആശങ്ക പ്രകടിപ്പിച്ച്‌ ആരാധകര്‍

ഇന്നലത്തെ മത്സരത്തോടെ ലോകക്കപ്പില്‍ തുടര്‍ച്ചയായി അഞ്ച് സെഞ്ചുറികള്‍ നേടിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ . മറ്റ് കളിക്കാരെ സംബന്ധിച്ചിടത്തോളം ഇതൊരു അസാമാന്യ പ്രകടനമാണ് , എന്നാല്‍ കോഹ്ലിയുടെ കാര്യത്തില്‍ അതല്ല . തുടര്‍ച്ചയായി അര്‍ദ്ധ സെഞ്ചുറികള്‍ നേടുമ്ബോഴും ആരാധകര്‍ ആശങ്കയിലാണ് . അര്‍ദ്ധ സെഞ്ചുറികള്‍ ശരവേഗത്തില്‍ സെഞ്ചുറികളാക്കി മാറ്റാറുള്ള കോഹ്ലിക്ക് ലോകകപ്പില്‍ 5 തവണയാണ് കാല്‍ പിഴച്ചിരിക്കുന്നത് . ഓസ്‌ട്രേലിയന്‍ താരം വാര്‍ണറിന് ശേഷം ഏകദിനത്തില്‍ മികച്ച 50 to 100 Conversion Rate ഉള്ള താരമാണ് കോഹ്ലി എന്ന് കൂടി ഓര്‍ക്കണം . കോഹ്ലിയുടെ കരിയറില്‍ തന്നെ ഇതാദ്യമായാണ് തുടര്‍ച്ചയായി 5 അര്‍ദ്ധ സെഞ്ചുറി നേടിയിട്ടും ഒന്ന് പോലും സെഞ്ചുറിയാക്കി മാറ്റാന്‍ സാധിക്കാത്തത് . ഇന്നലെ ഇംഗ്ലണ്ടിനെതിരെ 338 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടരാന്‍ ഇറങ്ങിയപ്പോഴും കോഹ്ലി എന്ന നായകനിലായിരുന്നു ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷ മൊത്തം . കാരണം ഇന്ത്യ 350ല്‍ കൂടുതല്‍ റണ്‍സ് ചെയ്‌സ് ചെയ്തപ്പോഴെല്ലാം അയാള്‍ സെഞ്ചുറി നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു . തുടക്കത്തിലേ രാഹുലിനെ നഷ്ട്ടപ്പെട്ട ഇന്ത്യയ്ക്ക് , രോഹിതുമായി ചേര്‍ന്ന് നിര്‍ണായക കൂട്ട്കെട്ട് പടുത്തുയര്‍ത്തിയ കോഹ്ലി പാതി വഴിയില്‍ 66 റണ്‍സില്‍ നില്‍ക്കെ പ്ലന്‍കെറ്റിന്റെ പന്തില്‍ പുറത്താവുകയായിരുന്നു . പതിവില്‍ വിപരീതമായ കാഴ്ചയായിരിന്നു അത് . എത്ര റണ്‍ മല പടുത്തുയര്‍ത്തിയാലും ഇന്ത്യയെ വിജയത്തീരത്ത് എത്തിച്ചെ അയാള്‍ വിശ്രമിക്കാറുള്ളൂ . സെഞ്ചുറികളുടെ തോഴനായി വീണ്ടും അയാള്‍ തിരിച്ചു വരട്ടെയെന്ന് പ്രത്യാശിക്കാം

Related News