Loading ...

Home sports

ജര്‍മനിയെ തകര്‍ത്ത് സ്പെയിന്‍ യുവ യൂറോ ചാമ്ബ്യന്മാര്‍

അണ്ടര്‍ 21 യൂറോ കപ്പില്‍ സ്പെയിന്‍ കിരീടം ചൂടി. ഫൈനലില്‍ നിലവിലെ ജേതാക്കളായ ജര്‍മനിയെ തകര്‍ത്താണ് സ്പാനിഷ് പട കിരീടം നേടിയത്. ഇറ്റലിയിലായിരുന്നു ടൂര്‍ണമെന്റ് അരങ്ങേറിയത്. കഴിഞ്ഞ തവണയും ഇരുവരും തമ്മിലായിരുന്നു ഫൈനല്‍ കളിച്ചത്. അന്നത്തെ തോല്‍വിക്കാണ് ഇക്കുറി സ്പെയിന്‍ പകരം വീട്ടിയത്. ഒന്നിനെതിരെ രണ്ട് ​ഗോളുകള്‍ക്കാണ് സ്പെയിന്‍ വിജയിച്ചത്. മത്സരത്തിന്റെ ഏഴാ മിനിറ്റില്‍ തന്നെ സ്പയിന്‍ മുന്നിലെത്തി. ഫാബിയന്‍ റൂയിസായിരുന്നു ​ഗോള്‍ നേടിയത്. മത്സരത്തിന്റെ 69-ാം മിനിറ്റില്‍ ഡാനി ഓള്‍മോയിലൂടെ സ്പെയിന്‍ ലീഡുയര്‍ത്തി. മത്സരത്തിന്റെ 88-ാം മിനിറ്റില്‍ നദീം അമീരി ജര്‍മനിക്കായി ഒരു ​ഗോള്‍ മടക്കി ജര്‍മനിയുടെ ലൂക്കാ വാള്‍ഷ്മിഡ്റ്റാണ് ടൂര്‍ണമെന്റിലെ ടോപ് സ്കോറര്‍. ഏഴ് ​ഗോളുകളാണ് ഫ്രെയ്ബര്‍​ഗിന്റെ താരം അടിച്ചുകൂട്ടിയത്. നാപ്പോളിയുടെ മധ്യനിരതാരം കൂടിയായ സ്പയിന്റെ ഫാബിയന്‍ റൂയിസാണ് ടൂര്‍ണമെന്റിലെ മികച്ച താരം.

Related News