Loading ...

Home sports

നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയ്ക്ക് ബാറ്റിംഗ്

ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബോളിംഗ് തിരഞ്ഞെടുത്തു. സെമി‌ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇന്നത്തെ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് വിജയം അനിവാര്യമാണ്‌. അതേ സമയം സെമി ഫൈനല്‍ സാധ്യതകളില്‍ നിന്ന് പുറത്തായ ദക്ഷിണാഫ്രിക്കയ്ക്ക് അഭിമാനപ്പോരാട്ടമാണിത്‌. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നത്. പ്രിട്ടോറിയസ്, ഡുമിനി എന്നിവര്‍ ടീമിലെത്തിയപ്പോള്‍, എങ്കിടിയും മില്ലറും പുറത്തായി. ശ്രീലങ്കന്‍ ടീമിലും ഒരു മാറ്റമുണ്ട്. നുവാന്‍ പ്രദീപിന് പകരം സുരംഗ ലക്മല്‍ ടീമിലെത്തി. ശ്രീലങ്ക ടീം - കരുണരത്നെ, കുശാല്‍ പെരേര, ആവിഷ്ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ്, ഏഞ്ചലോ മാത്യൂസ് ധനഞ്ജയ ഡിസില്‍വ, തിസാര പെരേര, ജീവന്‍ മെന്‍ഡിസ്, ഇസുരു ഉഡാന, ലസിത് മലിംഗ, സുരംഗ ലക്മല്‍. ദക്ഷിണാഫ്രിക്ക - ഡികോക്ക്, അംല, ഡുപ്ലെസിസ്, മാര്‍ക്രം, വാന്‍ഡര്‍ ഡസന്‍, ഡുമിനി ഫെഖ്ലുക്വായോ,പ്രിട്ടോറിയസ്, മോറിസ്, റബാഡ, താഹിര്‍.

Related News