Loading ...

Home sports

ബംഗ്ലാദേശിന് ബാറ്റിംഗ് ; ഇരു ടീമുകളിലും മാറ്റങ്ങള്‍

അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് ബംഗ്ലാ നിര ഇന്നിറങ്ങുന്നത്. സൈഫുദീന്‍, മൊസാദക് ഹൊസൈന്‍ എന്നിവര്‍ ടീമിലെത്തിയപ്പോള്‍, റൂബല്‍ ഹൊസൈനും, സബ്ബീര്‍ റഹ്മാനും പുറത്തായി. അഫ്ഗാനിസ്ഥാന്‍ ടീമിലുമുണ്ട് രണ്ട് മാറ്റങ്ങള്‍. അഫ്താബ് അലം, ഹസ്രത്തുള്ള സസായ് എന്നിവര്‍ ടീമില്‍ നിന്ന് പുറത്തായി. ദൗലത്ത് സദ്രാന്‍, ഷെന്‍ വാരി എന്നിവരാണ് പകരമെത്തിയത്. അഫ്ഗാനിസ്ഥാന്‍ - ഗുല്‍ബാദിന്‍ നയിബ്, ഷെന്‍വാരി, റഹ്മത് ഷാ, ഹഷ്മത്തുള്ള ഷാഹിദി, അസ്ഗര്‍ അഫ്ഗാന്‍, നബി, നജീബുള്ള സദ്രാന്‍, ഇക്രം അലി, റാഷിദ് ഖാന്‍, ദൗലത് സദ്രാന്‍, മുജീബുര്‍ റഹ്മാന്‍. ബംഗ്ലാദേശ് - തമീം ഇഖ്ബാല്‍, സൗമ്യ സര്‍ക്കാര്‍, ഷക്കീബ് അല്‍ഹസന്‍, മുഷ്ഫിഖുര്‍ റഹീം, ലിട്ടണ്‍ ദാസ്, മഹ്മുദുള്ള, മൊസാദക് ഹൊസൈന്‍, സൈഫുദ്ദീന്‍, മെഹിദി ഹസന്‍, മൊര്‍ത്താസ, മുസ്താഫിസുര്‍ റഹ്മാന്‍.

Related News