Loading ...

Home sports

കോപയില്‍ നൂറു വിജയങ്ങള്‍ സ്വന്തമാക്കി ബ്രസീല്‍

ഇന്ന് കോപ അമേരിക്കയിലെ ആദ്യ മത്സരത്തില്‍ ബൊളീവൊയയെ തോല്‍പ്പിച്ചതോടെ ബ്രസീല്‍ ഒരു നാഴികക്കല്ലു പിന്നിട്ടു. ഇന്നത്തെ വിജയം കോപ അമേരിക്കയിലെ ബ്രസീലിന്റെ നൂറാം വിജയമായിരുന്നു. കോപ അമേരിക്കയില്‍ 100 വിജയങ്ങള്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ ടീമായി ബ്രസീല്‍ ഇതോടെ മാറി. ഇതിനു മുമ്ബ് അര്‍ജന്റീനയും ഉറുഗ്വേയുമാണ് ഈ നേട്ടത്തില്‍ എത്തിയിട്ടുള്ളത്. 120 വിജയങ്ങള്‍ സ്വന്തമാക്കിയ അര്‍ജന്റീന ഒന്നാമതും 108 വിജയങ്ങള്‍ സ്വന്തമായുള്ള ഉറുഗ്വേ രണ്ടാമതുമാണ്. ബ്രസീല്‍ 179 മത്സരങ്ങളില്‍ നിന്നാണ് നൂറു വിജയങ്ങള്‍ സ്വന്തമാക്കിയത്. എട്ടു തവണ കോപ അമേരിക്ക കിരീടം നേടിയിട്ടുള്ള ബ്രസീല്‍ ആ എണ്ണം വര്‍ധിപ്പിക്കണ്‍ ആകുമെന്ന പ്രതീക്ഷയിലാണ്.

Related News