Loading ...

Home USA

മൂന്നര വര്‍ഷത്തെ സേവനത്തിന് ശേഷം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ ഹക്ബീ സാന്‍ഡേഴ്സ് സ്ഥാനമൊഴിയുന്നു

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ ഹക്ബീ സാന്‍ഡേഴ്സ് സ്ഥാനമൊഴിയുന്നു. മൂന്നര വര്‍ഷത്തെ സേവനത്തിന് ശേഷമാണ് സാറാ സ്ഥാനമൊഴിയുന്നത്. ജൂണ്‍ അവസാനത്തോടെ സ്ഥാനത്തു നിന്ന് ഒഴിയുമെന്ന വാര്‍ത്ത യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. ട്രംപിന്റെ സീനിയര്‍ ഉപദേശകാരിലൊരാളും വിശ്വസ്തയുമായി മാറിയ സാന്‍ഡേഴ്സ് പലപ്പോഴും ഉന്നത തല മീറ്റിങ്ങുകളിലെ സ്ഥിരസാന്നിധ്യമായിരുന്നു പ്രസ് സെക്രട്ടറി എന്ന നിലയില്‍ സാറാ സാന്‍ഡേഴ്സ് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. സ്വന്തം സംസ്ഥാനമായ അര്‍കന്‍സാസിലേക്ക് പോകുന്ന സാറാ, അവിടെ ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് കരുതുന്നു -എന്നാണ് ട്രംപിന്‍റെ ട്വീറ്റ്. വിടവാങ്ങല്‍ സംബന്ധിച്ച്‌ വളരെ വികാരപരമായാണ് സാറാ പ്രതികരിച്ചത്. തനിക്ക് പ്രസിഡന്റിന് സേവനം ചെയ്യാനുള്ള അവസരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും ട്രംപിനെയും തന്റെ ജോലിയെയും സ്നേഹിക്കുന്നതായി സാറാ പറഞ്ഞു. തന്റെ മൂന്നു കുട്ടികളെ സേവിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ജോലിയൊന്നും അത് കൊണ്ട് തന്നെ ഇപ്പോള്‍ വീട്ടിലേക്ക് മടങ്ങാന്‍ സമയമായെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ച്‌ . അതേസമയം, ഭാവി പരിപാടികളെ കുറിച്ച്‌ അവര്‍ പ്രതികരിച്ചില്ല.

Related News