Loading ...

Home sports

ലോകകപ്പില്‍ ഇന്ന് ഓസീസ്-പാക് പോരാട്ടം; കളിക്കാന്‍ തയ്യാറായി മഴ

ലോകകപ്പില്‍ ഇന്ന് ഓസ്‌ട്രേലിയ പാക്കിസ്ഥാനെ നേരിടും. ടോന്‍ടണ്‍ കൗണ്ടി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം. എന്നാല്‍ മഴ കളി മുടക്കുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍‍ട്ട്. ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയയും പാക്കിസ്ഥാനും ഒന്‍പത് തവണയാണ് നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. ഇതില്‍ അഞ്ച് തവണ ഓസ്ട്രേലിയയും നാല് തവണ പാക്കിസ്ഥാനും ജയിച്ചു. ഇന്ത്യയോട് പരാജയപ്പെട്ടെത്തുന്ന ഓസ്‌ടേലിയ വിജയവഴിയില്‍ തിരിച്ചെത്തുകയാണ് ലക്ഷ്യമിടുന്നത്. ശ്രീലങ്കയുമായുള്ള മത്സരം മഴയില്‍ ഉപേക്ഷിച്ചതോടെ പാക്കിസ്ഥാന് ഈ മത്സരം നിര്‍ണായകമാണ്. ഇതുവരെ 103 തവണ പരസ്പരം ഏറ്റുമുട്ടിയതില്‍ 67 ജയം ഓസീസിനും 32 ജയം പാക്കിസ്ഥാനും. പക്ഷേ കളത്തില്‍ കണക്കിന് സ്ഥാനമില്ല. ഇംഗ്ലണ്ടിനെതിരെ മുന്‍നിര ഫോമിലേക്കെത്തിയത് പാക്കിസ്ഥാന് ആശ്വാസമാണ്. അപ്പോഴും ബോളിങ് ഇപ്പോഴും പഴയ പ്രതാപത്തിന്റെ നിഴല്‍ മാത്രം.മൂന്നില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച ഓസ്‌ട്രേലിയ നാലാമതും മൂന്നില്‍ ഒരു മത്സരം മാത്രം ജയിച്ച പാക്കിസ്ഥാന്‍ എട്ടാം സ്ഥാനത്തുമാണ്. ഇന്ത്യയോട് ഏറ്റ പരാജയം മറയ്ക്കാന്‍ ഫിഞ്ചിനും കൂട്ടാളികള്‍ക്കും ഇന്ന് ജയിക്കണം. ഇംഗ്ലണ്ടിനോട് ജയിച്ച ആത്മവിശ്വാസത്തിലാണ് സര്‍ഫ്രാസ് അഹമ്മദും സംഘവും ഇറങ്ങുന്നത്. ഓസീസ് നിരയില്‍ പരുക്കേറ്റ മാര്‍ക്കസ് സ്റ്റോയിനിസ് ഇന്ന് കളിക്കില്ല. ഇന്ന് ജയിച്ചാല്‍ ന്യൂസിലന്‍ഡിനൊപ്പം പോയിന്റ് നിലയില്‍ ഒന്നാമതെത്താം ഓസ്ട്രേലിയയ്ക്ക്.

Related News