Loading ...

Home USA

മെക്സിക്കോയ്ക്ക് ആശ്വാസം, ട്രംപ് ആ തീരുമാനം പിന്‍വലിച്ചു: അതിര്‍ത്തി സുരക്ഷയില്‍ കടുത്ത നടപടികള്‍ വരുന്നു

ന്യൂയോര്‍ക്ക്: അനധികൃത കുടിയേറ്റം നിയന്ത്രിച്ചില്ലെങ്കില്‍ മെക്സിക്കോയില്‍ നിന്നുളള ഇറക്കുമതിക്ക് തീരുവ ചുമത്താനുളള തീരുമാനം ട്രംപ് ഭരണകൂടം തിരുത്തി. കഴിഞ്ഞ മാസമാണ് മെക്സിക്കോയില്‍ നിന്നുളള ഇറക്കുമതിക്ക് അമിത തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഇതോടെ മെക്സിക്കന്‍ വിപണിയും ഭരണകൂടവും സമ്മര്‍ദ്ദത്തിലായിരുന്നു. പിന്നീട് മെക്സിക്കോയുമായി നടന്ന ചര്‍ച്ചയില്‍ അനധികൃത കുടിയേറ്റം നിയന്ത്രിക്കുമെന്ന് മെക്സിക്കോ ഉറപ്പ് നല്‍കിയതോടെയാണ് തീരുവ ഏര്‍പ്പെടുത്താനുളള നീക്കത്തില്‍ നിന്ന് അമേരിക്ക പിന്‍മാറിയത്. ഇത് സംബന്ധിച്ചുളള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെയ്ക്കുകയും ചെയ്തു. ഇതനുസരിച്ച്‌ അതിര്‍ത്തി സുരക്ഷ മെക്സിക്കോ ശക്തമാക്കും ഇതിനായി നാഷണല്‍ ഗാര്‍ഡുകളെ വിന്യസിക്കുമെന്നും മെക്സിക്കോ അറിയിച്ചു. മെക്സിക്കോയുടെ വലിയ വ്യാപാര പങ്കാളികളില്‍ ഒരാളാണ് അമേരിക്ക. അമേരിക്കന്‍ വിപണി അടഞ്ഞാല്‍ മെക്സിക്കോയിലെ ഉല്‍പാദന വിതരണ വ്യവസ്ഥയുടെ താളം തെറ്റും. വിപണിയിലെ സമ്മര്‍ദ്ദം വര്‍ധിക്കുകയും ചെയ്യും.

Related News