Loading ...

Home sports

നദാല്‍ രാജാവ‌്

പാരീസ‌്
കളിമണ്‍ കോര്‍ട്ടില്‍ റാഫേല്‍ നദാലിന‌് എതിരാളികളില്ല. ഫ്രഞ്ച‌് ഓപ്പണ്‍ ടെന്നീസില്‍ നദാലിന‌് തുര്‍ച്ചയായി മൂന്നാം കിരീടം. റൊളാങ്ഗാരോയിലെ ഫൈനലില്‍ ഓസ‌്ട്രിയയുടെ ഡൊമനിക‌് തീമിനെ ഒന്നിനെതിരെ മൂന്ന‌് സെറ്റുകള്‍ക്ക‌് പരാജയപ്പെടുത്തി. മൂന്ന്‌ മണിക്കൂര്‍ നീണ്ട കലാശ പോരാട്ടത്തില്‍ 6--3, 5--7, 6--1, 6-1 നായിരുന്നു വിജയം.
ഈ മുപ്പത്തിമൂന്നുകാരന്റെ 18--ാം ഗ്രാന്റ‌്സ്ലാം കിരീടമാണിത‌്. അതില്‍ പന്ത്രണ്ടാം ഫ്രഞ്ച‌് ഓപ്പണ്‍ കിരീടം. ആദ്യ സെറ്റ‌് നദാല്‍ അനായാസം നേടിയപ്പോള്‍ രണ്ടാം സെറ്റില്‍ കടുത്ത മത്സരവുമായി തീം തിരിച്ചുവന്നു. എന്നാല്‍ ആ വീറ‌് അടുത്ത രണ്ട‌് സെറ്റിലും തുടരാനായില്ല. ഒടുവില്‍ കഴിഞ്ഞ വര്‍ഷത്തേതിന്റെ ആവര്‍ത്തനമായി നദാല്‍ ജയിച്ചുകയറി. പുരുഷ ഡബിള്‍സ‌് കിരീടം ജര്‍മന്‍ സഖ്യം നേടി. കെവിന്‍ ക്രവിറ്റ‌്സ‌്--ആന്ദ്രേമിയസ‌് കൂട്ടുകെട്ട‌് ഫ്രഞ്ച‌് സഖ്യമായ ജെര്‍മി ചാര്‍ഡി--ഫാബ്രിസ‌് മാര്‍ട്ടിന്‍ കൂട്ടുകെട്ടിനെ 6--2, 7--6ന‌് തോല്‍പ്പിച്ചു. വനിതാ ഡബിള്‍സില്‍ ഹംഗറിയുടെ തിമിയ ബാബോസ‌്--ഫ്രഞ്ചുകാരി ക്രിസ‌്റ്റീന മ്ലാഡെനൊവിച്ച‌് സഖ്യം കിരീടം ചൂടി. ഫൈനലില്‍ ചൈനക്കാരായ ദുയാന്‍ യിങ്കിങ്--സെങ് സായിസായിയെ 6--2, 6--3ന‌് തോല്‍പ്പിച്ചു. മിക‌്സഡ‌് ഡബിള്‍സില്‍ ക്രൊയേഷ്യയുടെ ഇവാന്‍ ഡോഡിഗും തായ‌്‌വാന്റെ ലതീഷ ചാനും ചേര്‍ന്ന‌് കിരീടം സ്വന്തമാക്കി.

Related News