Loading ...

Home sports

നെയ്മറിന് പകരക്കാരനെ പ്രഖ്യാപിച്ചു

നെയ്മറിന് പകരക്കാരനെ പ്രഖ്യാപിച്ചു. പരിക്കിനെത്തുടര്‍ന്ന് ഈ വര്‍ഷത്തെ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിന്ന് നെയ്മര്‍ പുറത്തായതിനെ തുടര്‍ന്ന് സീനിയര്‍ താരം വില്ല്യനെയാണ് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പകരക്കാരനായി പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍പ് നെയ്മറിന് പകരക്കാരനായി വിനീഷ്യസ് ജൂനിയര്‍, ഡഗ്ലസ് കോസ്റ്റ എന്നിവരെ ബ്രസീല്‍ പരിഗണിക്കുന്നുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഹോണ്ടുറാസിനെതിരെ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന് മുന്നോടിയായി വില്ല്യന്‍ ബ്രസീല്‍ ടീമിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2011ലാണ് വില്ല്യന്‍ ബ്രസീലിനായി അരങ്ങേറ്റം കുറിച്ചത്. 2014, 2018 ലോകകപ്പുകളിലും താരം കളിച്ചിരുന്നു.

Related News