Loading ...

Home sports

ആദ്യമത്സരത്തിന് ഇറങ്ങുന്ന കോഹ്‌ലിക്കും കൂട്ടര്‍ക്കും ആശംസയുമായി ഛേത്രിയും സംഘവും; ക്രിക്കറ്റ്-ഫുട്‌ബോള്‍ ആരാധകര്‍ ആഹ്ലാദത്തില്‍

ലണ്ടന്‍: ഐസിസി ലോകകപ്പ് ടൂര്‍ണമെന്റ് ആരംഭിച്ച്‌ ഒരു വാരത്തോട് അടുക്കുമ്ബോള്‍ ആദ്യമത്സരത്തിനിറങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശംസകള്‍ അറിയിച്ച്‌ ഇന്ത്യയുടെ കാല്‍പ്പന്ത് പട. ലോകകപ്പിന്റെ ആവേശത്തില്‍ മുങ്ങിയ ക്രിക്കറ്റ് ആരാധകര്‍ക്ക് ഒപ്പം ഈ ആശംസ ഫുട്‌ബോള്‍ പ്രേമികളേയും ത്രില്ലടിപ്പിച്ചിരിക്കുകയാണ്. ഇന്നാണ് ഇന്ത്യന്‍ ടീമിന്റെ ആദ്യ മാച്ച്‌. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ടീം ഇത്തവണത്തെ ആദ്യത്തെ മത്സരത്തിന് ഇറങ്ങുന്നത്.
കിരീടവുമായി തിരികെ വരാന്‍ വിരാട് കോഹ്‌ലിക്കും സംഘത്തിനും കഴിയട്ടെയെന്നാണ് സുനില്‍ ഛേത്രിയുടേയും ഫുട്‌ബോള്‍ സംഘത്തിന്റേയും ആശംസ. ട്വിറ്റര്‍ പേജിലൂടെയാണ് ഫുട്‌ബോള്‍ ടീം ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ബിസിസിഐ ഇത് പങ്കുവെച്ചിട്ടുമുണ്ട്. തുടര്‍ന്ന് ബ്ലൂ ടൈഗേഴ്‌സിന് നന്ദിയറിയിച്ചും ടീമിന് കിംഗ്‌സ് കപ്പില്‍ വിജയം ആശംസിച്ചും ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിയും രംഗത്തെത്തി.

Related News