Loading ...

Home sports

മോശം പെരുമാറ്റം റോയ്ക്കും ആര്‍ച്ചറിനും പിഴശിക്ഷ

പാകിസ്ഥാനെതിരായ മത്സരത്തിലെ മോശം പെരുമാറ്റത്തിന് ഇംഗ്ലണ്ട് ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ജേണ്‍ റോയ്ക്കും ഫാസ്റ്റ് ബൗളര്‍ ജോഫ്രാ ആര്‍ച്ചര്‍ക്കും ഐസിസിയുടെ പിഴ ശിക്ഷ. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹ്മദിനും ഐസിസി പിഴശിക്ഷ വിധിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ ഇന്നിങ്സിലെ പതിനാലാം ഓവറില്‍ മിസ്ഫീല്‍ഡിങിനിടെ അസഭ്യം പുലമ്ബിയത് അമ്ബയര്‍മാര്‍ കേട്ടതോടെയാണ് റോയ്ക്കെതിരെ നടപടിയെടുത്തിരിക്കുന്നത് . 27 ആം ഓവറില്‍ അമ്ബയര്‍ വൈഡ് വിധിച്ചതില്‍ പ്രതിഷേധിച്ചതിനാണ് ആര്‍ച്ചര്‍ പിഴയേറ്റുവാങ്ങിയത്. ഐസിസി പെരുമാറ്റചട്ടം ലംഘിച്ച ഇരുവരും മാച്ച്‌ ഫീയുടെ 15% പിഴയായി നല്‍കേണ്ടി വരും. മറുഭാഗത്ത് കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹ്മദ് മാച്ച്‌ ഫീയുടെ 20 ശതമാനവും മറ്റു ടീമംഗങ്ങള്‍ 10 ശതമാനവും പിഴയായി നല്‍കേണ്ടി വരും.

Related News