Loading ...

Home sports

ഇന്ത്യന്‍ ക്രിക്കറ്റ് മാറ്റി മറിച്ചത് ഒരാളെന്ന് മുന്‍ ഇംഗ്ലണ്ട് താരം നാസര്‍ ഹുസൈന്‍

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ലോകകപ്പിന് തുടക്കമാകുന്നതിന് മാസങ്ങള്‍ക്ക് മുന്‍പുതന്നെ ലോകകപ്പിലെ ഫേവറിറ്റുകളായിരുന്നു ഇന്ത്യ. തുടര്‍ച്ചയായ വിജയങ്ങളും കളിക്കാരുടെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളും ഇന്ത്യന്‍ ടീമിന് സാധ്യത വര്‍ധിപ്പിക്കുന്നു. ഒരുകാലത്ത് ശരാശരി ടീം മാത്രമായിരുന്ന ഇന്ത്യ വര്‍ഷങ്ങളായി ക്രിക്കറ്റില്‍ വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഇന്ത്യന്‍ ടീമിന്റെ ഇപ്പോഴത്തെ മാറ്റത്തിന് പ്രധാന കാരണക്കാരന്‍ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണെന്നാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്റെ വിലയിരുത്തല്‍. ഗാംഗുലി ഇന്ത്യന്‍ ടീമിനെ മാറ്റിമറിച്ചെന്ന് ഹുസൈന്‍ ലോകകപ്പുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ പങ്കെടുക്കവെ പറഞ്ഞു. ജയം മാത്രം ഇഷ്ടപ്പെടുന്ന ക്യാപ്റ്റനായിരുന്നു ഗാംഗുലി. ഇന്ത്യയെ ഇപ്പോഴത്തെ നിലയില്‍ എത്തിച്ചതില്‍ ഗാംഗുലിക്ക് വലിയ പങ്കുണ്ടെന്നും മുന്‍ ഇംഗ്ലീഷ് താരം പറഞ്ഞു. 2000 ത്തില്‍ ക്രിക്കറ്റില്‍ വാതുവെപ്പ് വിവാദം കൊടുമ്ബിരിക്കൊണ്ടതിന്റെ തൊട്ടുപിന്നാലെയാണ് ഗാംഗുലി ഇന്ത്യയെ നയിക്കാനെത്തുന്നത്. ഒട്ടേറെ വിജയപരമ്ബരകള്‍ തീര്‍ത്ത താരം ഇന്ത്യയെ 2003ലെ ലോകകപ്പ് ഫൈനലിലുമെത്തിച്ചു. ഇതിനുശേഷം രാഹുല്‍ ദ്രാവിഡ്, എംഎസ് ധോണി തുടങ്ങിയവരും ഇന്ത്യന്‍ ക്രിക്കറ്റിന് പ്രൊഫഷണലിസവും പുതിയ ദിശാബോധവും നല്‍കി. ഇപ്പോഴത്തെ ക്യാപ്റ്റന്‍ വിരാട് കോലിയേയും നാസര്‍ ഹുസൈന്‍ പുകഴ്ത്തി. കോലി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മിക്ക റെക്കോര്‍ഡുകളും തകര്‍ക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. സച്ചിന് പകരംവെക്കാന്‍ മറ്റൊരു താരമില്ല. എന്നാല്‍, വിരാട് കോലി സച്ചിന്റെ പല റെക്കോര്‍ഡുകളും കടപുഴക്കും. രാജ്യത്തിന്റെ ജയമല്ലാതെ കോലിയെ മറ്റൊന്നും അലട്ടുന്നില്ലെന്നും നാസര്‍ ഹുസൈന്‍ പറഞ്ഞു.

Related News