Loading ...

Home USA

രാജ്യസുരക്ഷ ഉറപ്പാക്കും; യുഎസ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ നവമാധ്യമ വിവരങ്ങളും നല്‍കണം

വാഷിംഗ്ടണ്‍: ഇനിമുതല്‍ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ തങ്ങളുടെ നവമാധ്യമ സൈറ്റുകളിലെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് അമേരിക്കന്‍ അഭ്യന്തരവകുപ്പ്. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് അപേക്ഷകര്‍ നവമാധ്യമ സൈറ്റുകളിലെ സ്വന്തം മേല്‍വിലാസവും മുന്‍ ഇ മെയില്‍ വിലാസവും ഫോണ്‍നമ്ബരുകളും ഉള്‍പ്പെടെ രേഖപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചത്. വിവിധ രാജ്യങ്ങളില്‍നിന്ന് പ്രതിവര്‍ഷം അമേരിക്കന്‍ വിസക്ക് അപേക്ഷിക്കുന്നത് ഏകദേശം ഒന്നരകോടിയോളം ആളുകളാണ്. ഈ തീരുമാനം ഇവരെ നേരിട്ട് ബാധിക്കും. ഭീകരസംഘടനകള്‍ നിയന്ത്രിക്കുന്ന മേഖലകള്‍ സന്ദര്‍ശിച്ചിട്ടുള്ളവരില്‍ നിന്നാണ് മുമ്ബ് ഇത്തരം വിവരങ്ങള്‍ ശേഖരിച്ചിരുന്നത്. എന്നാല്‍ പുതിയ തീരുമാനത്തോടെ കുടിയേറ്റ വിസക്കും കുടിയേറ്റ ഇതര വിസക്കും സാമൂഹ്യമാധ്യമ വ്യക്തിത്വവിവരശേഖരണം നിര്‍ബന്ധമാക്കും. വിസ അപേക്ഷകരുടെ പരിശോധനാ നടപടികള്‍ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്നും വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

Related News