Loading ...

Home sports

ആദ്യ ട്വന്റി 20 നാളെ സഞ്ജു പ്രതീക്ഷയില്‍

ഹരാരെ: à´à´•à´¦à´¿à´¨à´ªà´°à´®àµà´ªà´° 3-0ത്തിന് ജയിച്ചതിന്റെ ആവേശത്തില്‍ ഇന്ത്യയുടെ യുവനിര സിംബാബ്വെക്കെതിരായ ട്വന്റി-20 മത്സരത്തിന് വെള്ളിയാഴ്ച ഇറങ്ങുന്നു. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബ് സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 4.30-നാണ് മത്സരം. ഇന്ത്യ കളിക്കാനിറങ്ങുമ്പോള്‍ മലയാളികള്‍ ഉറ്റുനോക്കുന്നത് സഞ്ജു സാംസണ്‍ ആദ്യ അന്താരാഷ്ട്ര മത്സരം കളിക്കുമോ എന്നാണ്.

കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം അംഗമായിരുന്ന സഞ്ജുവിന് ഒരു മത്സരംപോലും കളിക്കാന്‍ അവസരം കിട്ടിയില്ല. 
ഇക്കുറി അപ്രതീക്ഷിതമായാണ് സഞ്ജു ടീമില്‍ ഇടംനേടിയത്. സിംബാബ്വെ പര്യടനത്തില്‍ മുതിര്‍ന്ന താരങ്ങള്‍ വിശ്രമം ആവശ്യപ്പെട്ടപ്പോള്‍ യുവതാരങ്ങള്‍ക്ക് ടീമില്‍ ഇടംകിട്ടി. അപ്പോഴും സഞ്ജു പുറത്തായിരുന്നു. എന്നാല്‍, അമ്പാട്ടി റായുഡു പരിക്കിന്റെ പിടിയിലായതോടെയാണ് സഞ്ജുവിന് ടീം ഇന്ത്യയില്‍നിന്ന് അപ്രതീക്ഷിത വിളിവന്നത്.

സിംബാബ്വെക്കെതിരായ ആദ്യ ഏകദിനത്തില്‍ സെഞ്ച്വറിനേടിയ റായുഡുവിന് പകരം മൂന്നാം ഏകദിനത്തില്‍ അന്തിമ ഇലവനില്‍ ഇടംലഭിച്ചത് ഉത്തരാഞ്ചലുകാരനായ മനീഷ് പാണ്ഡെയ്ക്കാണ്. 86 പന്തില്‍നിന്ന് 71 റണ്‍സ് അടിച്ച് മനീഷ് കിട്ടിയ അവസരം ഉപയോഗിച്ചു.
അതുകൊണ്ടുതന്നെ അവസാന ഇലവനില്‍ മാറ്റംവരുത്തുമോ എന്ന് കണ്ടറിയണം. ട്വന്റി-20യില്‍ മികവുതെളിയിച്ച ബാറ്റ്‌സ്മാനാണ് സഞ്ജു. രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന്റെ സഹതാരമായിരുന്ന അജിന്‍ക്യ രഹാനെയാണ് ടീം ക്യാപ്റ്റന്‍ എന്നത് പ്രതീക്ഷപകരുന്നു. 

Related News