Loading ...

Home sports

തന്റെ ലോകകപ്പ് ഫേവറിറ്റുകള്‍ ഓസ്ട്രേലിയ അല്ല ; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച്‌ പോണ്ടിംഗ്

ഈ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ താന്‍ ഫേവറിറ്റുകളായി കാണുന്നത് ആതിഥേയരായ ഇംഗ്ലണ്ടിനെയാണെന്ന് ഓസ്ട്രേലിയന്‍ ഇതിഹാസ താരം റിക്കി‌പോണ്ടിംഗ്. നിലവിലെ മികച്ച ഫോമും സ്വന്തം നാട്ടില്‍ കളിക്കുന്ന തിന്റെ ആനുകൂല്യവുമാണ് ഇംഗ്ലണ്ടിനെ ഫേവറിറ്റുകളായി കാണാന്‍‌ പോണ്ടിംഗിനെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുമ്ബോളായിരുന്നു പോണ്ടിംഗ് ഇക്കാര്യത്തില്‍ മനസ് തുറന്നത്. റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ കളിക്കുന്നതിനാല്‍ ഇത്തവണത്തേത് ഒരു തുറന്ന ലോകകപ്പായിരിക്കുമെന്ന് പോണ്ടിംഗ് പറയുന്നു. ഇങ്ങനെയുള്ളൊരു ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ഫേവറിറ്റുകളായി ചൂണ്ടിക്കാട്ടുന്നതിന് പോണ്ടിംഗ് കാരണം പറയുന്നതിങ്ങനെ, "പ്രധാനമായും രണ്ട് കാര്യങ്ങളാണ് ഇംഗ്ലണ്ടിനെ ലോകകപ്പില്‍ ഫേവറിറ്റുകളാക്കി മാറ്റുന്നത്. നിലവില്‍ ഇംഗ്ലണ്ട് തകര്‍പ്പന്‍ ഫോമിലാണ് എന്നതാണ് ഇതില്‍ പ്രധാനപ്പെട്ട ഒന്ന്.‌ സ്വന്തം നാട്ടിലാണ് ലോകകപ്പ് നടക്കുന്നത് എന്നാണ് മറ്റൊരു കാരണം. പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യയില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നും, ഇംഗ്ലണ്ടിന്‌ ശക്തമായ വെല്ലുവിളി നേരിടേണ്ടി‌വരും." പോണ്ടിംഗ് പറഞ്ഞുനിര്‍ത്തി.

Related News