Loading ...

Home sports

ഈ താരം ലോകകപ്പ് ടീമില്‍ ഇല്ലാത്തത് ഇന്ത്യക്ക് വലിയ നഷ്ടമാകും; തുറന്നടിച്ച്‌ ​ഗാം​ഗുലി

കൊല്‍ക്കത്ത: ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അം​ഗ സംഘത്തെ തിരഞ്ഞെടുത്ത് കഴിഞ്ഞെങ്കിലും അതിന്റെ ചര്‍ച്ചകളൊന്നും ഇപ്പോഴും അവസാനിച്ചിട്ടില്ല. പരിചയ സമ്ബത്തിന്റെ ബലത്തില്‍ യുവ താരം ഋഷഭ് പന്തിനെ പിന്തള്ളി ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ദിനേഷ് കാര്‍ത്തിക് ടീമിലെത്തിയതും വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി നിര്‍ണായക പ്രകടനമാണ് പന്ത് പുറത്തെടുത്തത്. അതിനിടെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവിന് പരുക്കേറ്റതോടെ താരം ലോകകപ്പിനെത്തുമോ എന്ന കാര്യം ഉറപ്പില്ലാത്ത അവസ്ഥയിലായി. ഇതോടെ ജാദവിന് പകരം പന്ത് ടീമിലെത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ലോകകപ്പില്‍ യുവതാരം ഋഷഭ് പന്തിന്റെ സേവനം ഇന്ത്യ മിസ് ചെയ്യുമെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി പറഞ്ഞതാണ് ഇപ്പോള്‍ ശ്രദ്ധേയമായി നില്‍ക്കുന്നത്. ആരുടെ സ്ഥാനത്താണ് പന്തിനെ മിസ് ചെയ്യുക എന്ന് പറയുന്നില്ല, പക്ഷെ ലോകകപ്പില്‍ അയാളുടെ സേവനം ഇന്ത്യ ഭയങ്കര നഷ്ടമാണെന്ന കാര്യം സംശയമില്ലെന്ന് ​ഗാം​ഗുലി പറയുന്നു. പരുക്കേറ്റ കേദാര്‍ ജാദവിന്റെ പകരക്കാരനായി ഋഷഭ് പന്ത് ടീമിലെത്തുമോ എന്ന ചോദ്യത്തിന് അത് തനിക്ക് പറയാനാവില്ലെന്നും ജാദവിന്റെ പരുക്ക് മാറട്ടെ എന്നു മാത്രമെ ഇപ്പോള്‍ പറയാനാവൂ എന്നും ഗാംഗുലി വ്യക്തമാക്കി. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി 21കാരനായ ഋഷഭ് പന്ത് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഡല്‍ഹിക്കായി 162.66 പ്രഹരശേഷിയില്‍ 488 റണ്‍സാണ് പന്ത് അടിച്ചുകൂട്ടിയത്.

Related News