Loading ...

Home sports

സെവാഗ് വിരമിച്ചു; പ്രഖ്യാപനം ട്വിറ്ററിലൂടെ

ന്യൂഡല്‍ഹി: à´‡à´¨àµà´¤àµà´¯à´¨àµâ€ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സെവാഗ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. à´…ന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍നിന്നും ഐപിഎല്ലില്‍ നിന്നും വിരമിക്കുന്നു എന്ന് സെവാഗ് തന്റെ അക്കൗണ്ടില്‍ കുറിച്ചു. തനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ച് വിരമിക്കല്‍ പ്രഖ്യാപനത്തിന് മുമ്പേ സെവാഗ് ട്വീറ്റ് ചെയ്തിരുന്നു.തന്റെ മുപ്പത്തേഴാം ജന്‍മദിനത്തിലാണ് സെവാഗ് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ ദുബായില്‍ നടന്ന മാസ്‌റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗ് ലോഞ്ചിങ് ചടങ്ങില്‍ വിരമിക്കലിനെ കുറിച്ച് സെവാഗ് സൂചന നല്‍കിയിരുന്നു.വിരമിച്ച താരങ്ങളുടെ ലീഗായ മാസ്‌റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗിന്റെ ഭാഗമാകുന്നതിനാണ് സെവാഗ് ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. Sehwagരണ്ടര വര്‍ഷമായി സെവാഗിന് ഇന്ത്യന്‍ ടീമില്‍ ഇടം നേടാനായിരുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലുമായി 17,253 റണ്‍സ് നേടിയ സെവാഗ് ടെസ്റ്റില്‍ രണ്ടുതവണ ട്രിപ്പിള്‍ സെഞ്ച്വറി നേടി. ഇന്ത്യക്കുവേണ്ടി 104 ടെസ്റ്റില്‍നിന്ന് 8586 റണ്‍സ് നേടി. 23 സെഞ്ച്വറികളും 32 അര്‍ധസെഞ്ച്വറികളും ഇതില്‍പ്പെടും. 319 ആണ് ഉയര്‍ന്ന സ്‌കോര്‍.ഏകദിനത്തില്‍ 251 കളിയില്‍നിന്ന് 8273 റണ്‍സാണ് അടിച്ചുകൂട്ടിയത്. 15 സെഞ്ച്വറിയും 38 അര്‍ധസെഞ്ച്വറികളും ഇതില്‍പ്പെടും. 219 ആണ് ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തില്‍ ഇരട്ടസെഞ്ച്വറി നേടിയ രണ്ടാമത്തെ താരമായിരുന്നു. ടെസ്റ്റില്‍ 40 വിക്കറ്റുകളും ഏകദിനത്തില്‍ 96 വിക്കറ്റുകളും സ്വന്തമാക്കി. 19 ട്വന്റി20 മത്സരത്തില്‍നിന്ന് 394 റണ്‍സ് നേടി.1978ല്‍ ഡല്‍ഹിയില്‍ ജനിച്ച സെവാഗ് 1999 ഏപ്രില്‍ ഒന്നിന് പാകിസ്താനെതിരെയാണ് ഏകദിനക്രിക്കറ്റില്‍ അരങ്ങേറുന്നത്. ടെസ്റ്റില്‍ 2001ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് അരങ്ങേറ്റം. 2013ല്‍  à´“സ്‌ട്രേലിയക്കെതിരെയാണ് അവസാന ടെസ്റ്റ് കളിച്ചത്. ഇതേവര്‍ഷം പാകിസ്താനെതിരെയാണ് ഏകദിനക്രിക്കറ്റില്‍ അവസാനമായി കളിച്ചത്.Sachin-Sehwag2011ല്‍ ലോകകപ്പ് ജയിച്ച ടീമില്‍ അംഗമായിരുന്നു. 2002ല്‍ അര്‍ജുന അവാര്‍ഡും 2010ല്‍ പത്മശ്രീയും നല്‍കി രാജ്യം ആദരിച്ചു. 2010ല്‍ ഐ.സി.സി.യുടെ മികച്ച ടെസ്റ്റ് കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. ഏറെക്കാലം ദേശീയ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗമേറിയ ട്രിപ്പിള്‍ സെഞ്ച്വറിക്ക് ഉടമയാണ്.വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള സെവാഗിന്റെ ട്വീറ്റ്:Sehwag Retirement Tweet

Related News