Loading ...

Home sports

സഹലിന് പുതിയ കരാര്‍ ; ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ആവേശ വാര്‍ത്ത

കഴിഞ്ഞ സീസണ്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്സിനായി മിന്നും പ്രകടനം കാഴ്ച വെച്ച മലയാളി സൂപ്പര്‍ താരം സഹല്‍ അബ്ദുള്‍സമദുമായി മൂന്ന് വര്‍ഷത്തേക്ക് കരാര്‍ നീട്ടി കേരളാ ബ്ലാസ്റ്റേഴ്സ്. 2017 ല്‍ ബ്ലാസ്റ്റേഴ്സിലെത്തിയ ഈ ഇരുപത്തിരണ്ടുകാരന്‍, പോയ സീസണ്‍ ഐ എസ് എല്ലിലെ മികച്ച എമര്‍ജിംഗ് താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയിരുന്നു. ബ്ലാസ്റ്റേഴ്സ് നിരാശാജനകമായ പ്രകടനം കാഴ്ച വെച്ച സീസണിലും തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച സഹല്‍ ഈ വര്‍ഷം ഇന്ത്യന്‍ അണ്ടര്‍ 23 ടീമിലും അരങ്ങേറ്റം കുറിച്ചു. ഗ്രൗണ്ടിലെ കളിയഴകും, അതിശയകരമായ ടെക്നിക്കുകളും ഇന്ത്യന്‍ ഓസില്‍ എന്ന വിളിപ്പേരും പോയ സീസണില്‍ സഹലിന് നല്‍കി. അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായ സഹല്‍, ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ട മത്സരങ്ങളില്‍പ്പോലും ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ച്‌ എതിര്‍ ടീം പരിശീലകരുടെ പോലും കൈയ്യടികള്‍ നേടിയിരുന്നു‌. സഹലുമായി പുതിയ കരാറില്‍ബ്ലാസ്റ്റേഴ്സ് ഒപ്പുവെച്ചത് അത് കൊണ്ടു തന്നെ ബ്ലാസ്റ്റേഴ്സ് ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. പുതിയ കരാര്‍ പ്രകാരം 2022 വരെ സഹല്‍ ബ്ലാസ്റ്റേഴ്സിലുണ്ടാകും.

Related News