Loading ...

Home India

വേനല്‍ക്കാല കച്ചവടം റെക്കോര്‍ഡ് നേട്ടത്തില്‍

പൊള്ളുന്ന വേനലില്‍ നേട്ടമുണ്ടാക്കിയത് വേനല്‍ക്കാലത്തെ ആശ്രയിച്ച്‌് കച്ചവടം നടത്തുന്ന കമ്ബനികളാണ്. എയര്‍ കണ്ടീഷണറുകള്‍, ശീതള പാനീയങ്ങള്‍, ഐസ്‌ക്രീമുകള്‍ എന്നിവയുടെ വില്‍പ്പനയിലാണ് കഴിഞ്ഞ മാസം റെക്കോര്‍ഡ് നേട്ടമുണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ചാകരക്കാലമായിരുന്നു ഏപ്രില്‍ മാസം.

ഏപ്രിലിലെ കണക്ക് പ്രകാരം എസിയുടെ വില്‍പ്പനയില്‍ 15 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. റഫ്രിജറേറ്റര്‍ വില്‍പ്പന 8 ശതമാനം ഉയര്‍ന്നു. ജ്യൂസുകള്‍, ഐസ്‌ക്രീമുകള്‍ എന്നിവയുടെ വില്‍പ്പനയില്‍ 15 മുതല്‍ 18 ശതമാനം വരെ നേട്ടമുണ്ടായി. ശീതള പാനീയങ്ങളായ പായ്ക്ക് ചെയ്ത ലസ്സി, മില്‍ക്ക് ഷേക്ക്, ബട്ടര്‍ മില്‍ക്ക് തുടങ്ങിയവയുടെ വില്‍പ്പന 30 ശതമാനം വരെ ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ വേനല്‍ക്കാലത്ത് ഇവയുടെ വില്‍പ്പനയില്‍ ഇത്രയധികം വര്‍ദ്ധനവ് ഉണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ കണക്കുകകള്‍ പ്രകാരം എസിയുടെ വില്‍പ്പന 2 ശതമാനവും, റഫ്രിജറേറ്ററുകള്‍ 5 ശതമാനവും ജ്യൂസ്, പായ്ക്ക് ചെയ്ത ശീതള പാനീയങ്ങള്‍, ഐസ്‌ക്രീം എന്നിവയുടെ വില്‍പ്പന 10 മുതല്‍ 14 ശതമാനം വരെയുമാണ് വര്‍ദ്ധിച്ചത്.


മാര്‍ച്ചില്‍ ദക്ഷിണേന്ത്യയിലും ഏപ്രിലില്‍ ഉത്തരേന്ത്യയിലുമാണ് സാധാരണ നിലയില്‍ വില്‍പ്പന കൂടാറുള്ളത്്. ദക്ഷിണേന്ത്യയിലും മധ്യ ഇന്ത്യയിലുമാണ് ഇത്തവണ പരമാവധി വില്‍പ്പന നടന്നത്. അമുല്‍, ഡാബര്‍, വോള്‍ട്ടാസ്, ദയ്കിന്‍, ഗോദ്‌റെജ് അപ്ലയന്‍സസ് എന്നിവയാണ് ഏപ്രില്‍ ജൂണ്‍ പാദത്തില്‍ ഉയര്‍ന്ന വളര്‍ച്ച പ്രതീക്ഷിക്കുന്ന കമ്ബനികള്‍. പൊതു തെരഞ്ഞെടുപ്പ് ഉപഭോക്തൃ വികാരങ്ങളെ സ്വാധീനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായിട്ടില്ല.

Related News