Loading ...

Home sports

പന്തിന് മുമ്ബേ പരിഗണിക്കേണ്ടത് റെയ്നയെ; ചര്‍ച്ചകള്‍ സജീവം

ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്തവരെ കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത്. ഋഷഭ് പന്തും അമ്ബാട്ടി റായുഡുവും നിറഞ്ഞ് നില്‍ക്കുന്ന ചര്‍ച്ചയില്‍ കഴിഞ്ഞ രണ്ട് ദിവസമായി പന്തിന് തന്നെയാണ് മുന്‍ തൂക്കം. അത് കഴിഞ്ഞ ദിസത്തെ ക്വാളിഫയറിലെ പന്തിന്റെ പെര്‍ഫോമസിന്റെ അടിസ്ഥാനത്തിലാണ്. ഐ പി എല്ലിലെ പ്രകടനം ലോകകപ്പ് ടീമിലേക്കുള്ള പ്രവേശനത്തിന് മാനദണ്ഡമാക്കില്ലെന്ന് കോഹ്ലി നേരത്തേ പറഞ്ഞിരുന്നെങ്കിലും ഐ പി എല്ലില്‍ പന്ത് നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ ടീം പ്രവേശനത്തിനായി മുറവിളി ഉയരുകയാണ്.

എന്നാല്‍, ശ്രദ്ധിക്കേണ്ട ഒരു വസ്തുത ഐ പി എല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ടീമില്‍ എടുക്കാനാണെങ്കില്‍ പന്തിനേക്കാള്‍ മുന്‍പേ പരിഗണിക്കേണ്ടത് സുരേഷ് റെയ്നയെ ആണ്. ഐ പി എല്ലിന്റെ എല്ലാ സീസണുകളിലും അസാധാരണമായ ബാറ്റിംഗ് പെര്‍ഫോമന്‍സ് ആണ് റെയ്ന നടത്തിയത്. 2008ല്‍ 421 റണ്‍സ് ആയിരുന്നു റെയ്നയുടെ സമ്ബാദ്യം. 2009ല്‍ 434 റണ്‍സ്, 2010ല്‍ 520 റണ്‍സ്, 2011ല്‍ 438 റണ്‍സ്, 2012 441 റണ്‍സ്, 2013ല്‍ 634 റണ്‍സ്, 2014ല്‍ 523 റണ്‍സ്, 2015ല്‍ 374 റണ്‍സ്, 2016ല്‍ 399 റണ്‍സ്, 2017ല്‍ 442 റണ്‍സ്, 2018ല്‍ 445 റണ്‍സ്, 2019ല്‍ ഇതുവരെ 350 റണ്‍സ് എന്നിങ്ങനെയാണ് റെയ്നയുടെ സ്കോര്‍.
എല്ലാ ഐ പി എല്‍ സീസണിലും 350 റണ്‍സില്‍ കൂടുതല്‍ സ്കോര്‍ ചെയ്ത ഏക താരവും സുരേഷ് റെയ്ന ആണ്. ബാറ്റിംഗ് പെര്‍ഫോമന്‍സ് മാത്രമല്ല, ബൗളിംഗിലും ഒന്നാന്തരം പ്രകടനം കാഴ്ച വെയ്ക്കുന്ന റെയ്ന നമ്ബര്‍ വണ്‍ ഫീല്‍ഡര്‍ കൂടിയാണ്. ഇത്രയും മികച്ച ഒരു ഓള്‍റൗണ്ടറെ കണ്ടില്ലെന്ന് നടിക്കുകയും മോശം പ്രകടനത്തിന്റെ ഗ്രാഫ് മാത്രം ഉയര്‍ത്തുന്ന ചില താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്ന സെലക്ടര്‍മാരുടെ തീരുമാനമാണ് ഇന്ന് സോഷ്യല്‍ മീഡിയയിലും ക്രിക്കറ്റ് പ്രേമികളുടെ ചര്‍ച്ചകളിലും ഏറ്റവും അധികം വിമര്‍ശിക്കപ്പെടുന്നത്.

Related News