Loading ...

Home sports

രണ്ടാംക്വാളിഫയറില്‍ മുന്‍ തൂക്കം ഈ ടീമിന് ; കാരണവും വ്യക്തമാക്കി ഇതിഹാസ താരം

വലിയ മത്സരങ്ങളില്‍ കാണിക്കുന്ന മികവ് ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയര്‍ മത്സരത്തിലും ചെന്നൈക്ക് മേല്‍ക്കൈ നല്‍കുമെന്ന് ന്യൂസിലന്‍ഡ് ഇതിഹാസ താരവും മുന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പരിശീലകനുമായ ഡാനിയല്‍ വെട്ടോറി. നിര്‍ണായകമായ രണ്ടാം ക്വാളിഫയറിന് മുന്നോടിയായി ഇ എസ് പി എന്‍ ക്രിക്കിന്‍ഫോ ഷോയില്‍ സംസാരിക്കവെയാണ് മത്സരത്തില്‍ ചെന്നൈയ്ക്കുള്ള മുന്‍ തൂക്കത്തെപ്പറ്റി വെട്ടോറി മനസ് തുറന്നത്. ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വ്യക്തമായ മുന്‍ തൂക്കമുണ്ടെന്നാണ് വെട്ടോറി പറയുന്നത്. ഇരു ടീമുകളും തമ്മില്‍ ഈ സീസണില്‍ഏറ്റുമുട്ടിയ മത്സരങ്ങള്‍ രണ്ടും ജയിച്ചത് ചെന്നൈയാണെന്നതാണ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്നായി വെട്ടോറി ചൂണ്ടിക്കാട്ടുന്നത്. ഇതിനൊപ്പം വലിയ മത്സരങ്ങള്‍ കളിക്കുമ്ബോള്‍ ചെന്നൈ കാണിക്കുന്ന മികവിനേയും വെട്ടോറി എടുത്തുപറയുന്നു. ചെന്നൈ നോക്കൗട്ട് മത്സരങ്ങളേയും നിര്‍ണായക മത്സരങ്ങളേയും സമീപിക്കുന്ന രീതി വളരെ വ്യത്യസ്തമാണെന്നും, അവര്‍ ഈ സമയത്ത് കൂടുതല്‍ മികവ് കാട്ടുന്നുണ്ടെന്നും പറയുന്ന വെട്ടോറി, ഡെല്‍ഹി ഇത് പോലുള്ള വലിയ മത്സരങ്ങള്‍ അധികം കളിച്ചിട്ടില്ലെന്നും ഓര്‍മ്മിപ്പിച്ചു.

Related News