Loading ...

Home sports

യൂറോപ്പ ഫൈനല്‍ ഉറപ്പിക്കാന്‍ ചെല്‍സി ഇന്ന് ഫ്രാങ്ക്ഫര്‍ട്ടിനെതിരെ

യൂറോപ്പ ലീഗിന്റെ രണ്ടാം പാദ സെമി ഫൈനലില്‍ സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ ചെല്‍സി ഇന്ന് ഫ്രാങ്ക്ഫര്‍ട്ടിനെ നേരിടും. ആദ്യ പാദത്തില്‍ ഫ്രാങ്ക്ഫര്‍ട്ടിന്റെ ഗ്രൗണ്ടില്‍ 1-1 ന് സമനില നേടിയതിന് ശേഷമാണു രണ്ടാം പാദത്തില്‍ ചെല്‍സി ഫ്രാങ്ക്ഫര്‍ട്ടിനെ നേരിടുന്നത്. പ്രീമിയര്‍ ലീഗിലെ ടോപ് ഫോര്‍ ഉറപ്പിച്ചെങ്കിലും സീസണില്‍ ഒരു കിരീടം തേടിയാണ് ചെല്‍സി പരിശീലകന്‍ മൗറിസിയോ സാരിയും സംഘവും ഇന്ന് സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ ഇറങ്ങുന്നത്. ആദ്യ പാദത്തില്‍ വിലപ്പെട്ട എവേ ഗോള്‍ സ്വന്തമാക്കിയ ചെല്‍സിക്ക് തന്നെയാണ് രണ്ടാം പാദത്തില്‍ മുന്‍തൂക്കമെങ്കില്‍ യൂറോപ്പില്‍ ഈ സീസണില്‍ നടന്ന തിരിച്ചുവരാവുകളുടെ കൂട്ടത്തില്‍ ഒന്നും കൂടി എഴുതി ചേര്‍ക്കാന്‍ വേണ്ടിയാകും ജര്‍മന്‍ ടീമായ ഫ്രാങ്ക്ഫര്‍ട്ട് ഇറങ്ങുക. ചെല്‍സി നിരയില്‍ കഴിഞ്ഞ മത്സരത്തില്‍ ആദ്യ ഇലവനില്‍ ഇറങ്ങാതിരുന്ന ഏദന്‍ ഹസാര്‍ഡ് തുടക്കം മുതല്‍ തന്നെ കളിക്കുമെന്നാണ് കരുതപ്പെടുന്നത്. അതെ സമയം കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ കാന്റെയുടെ അഭാവം ചെല്‍സിക്ക് തിരിച്ചടിയാണ്. കൂടാതെ നേരത്തെ തന്നെ പരിക്കിന്റെ പിടിയിലായ റുഡിഗറും ഹഡ്സണ്‍ ഒഡോയിയും ഇന്നത്തെ മത്സരത്തില്‍ ചെല്‍സി നിരയില്‍ ഉണ്ടാവില്ല. ഫ്രാങ്ക്ഫര്‍ട്ട് നിരയില്‍ ഫോര്‍വേഡ് അന്റെ റെബിച്ച്‌ ടീമില്‍ തിരിച്ചെത്തും. അതെ സമയം പരിക്ക് മൂലം സെബാസ്റ്റ്യന്‍ ഹെല്ലര്‍ ഇന്ന് ഫ്രാങ്ക്ഫര്‍ട്ട് നിരയില്‍ ഇറങ്ങില്ല.

Related News