Loading ...

Home sports

ചെന്നൈക്കെതിരായ തുടര്‍ വിജയങ്ങള്‍ക്ക് കാരണം ; വെളിപ്പെടുത്തലുമായി രോഹിത് ശര്‍മ്മ

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഇന്നലെ നടന്ന ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ 6 വിക്കറ്റിന് വിജയിച്ച മുംബൈ ഇന്ത്യന്‍സ് ഈ സീസണ്‍ ഐപിഎല്ലിലെ ഫൈനലിലേക്ക് മാര്‍ച്ച്‌ ചെയ്തു. ചെന്നൈക്കെതിരെ മുംബൈയുടെ തുടര്‍ച്ചയായ നാലാം വിജയമായിരുന്നു ഇന്നലത്തേത്. മറ്റ് ടീമുകള്‍ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടുന്ന ചെന്നൈക്കെതിരെ മുംബൈ തുടര്‍ വിജയങ്ങള്‍ നേടുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ നായകന്‍ രോഹിത് ശര്‍മ്മ. ചെന്നൈക്കെതിരെ തുടര്‍ച്ചയായി മുംബൈ ജയിക്കാന്‍ കാരണം തങ്ങളുടെ കരുത്തുറ്റ ബാറ്റിംഗ് യൂണിറ്റും, ആക്രമിച്ച്‌ കളിക്കാനുള്ള ടീമിന്റെ മനോഭാവവുമാണെന്ന് രോഹിത് ശര്‍മ്മ പറയുന്നു‌. ക്വാളിഫയര്‍ മത്സരത്തിലും ഇത് തന്നെയാണ് തങ്ങളെ വിജയം നേടാന്‍ സഹായിച്ചതെന്ന് രോഹിത് ഓര്‍മ്മിപ്പിച്ചു. "ഏത് സാഹചര്യത്തിലും കളിപ്പിക്കാന്‍ കഴിയുന്ന സന്തുലിതമായ ടീം സ്ക്വാഡാണ് മുംബൈക്കുള്ളത്. ചെന്നൈയിലെ ഈ പിച്ചില്‍ കളിക്കാനിറങ്ങുമ്ബോളും ടീം സന്തുലിതമായിരുന്നു. ബാറ്റ്സ്മാന്മാരും തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. ചെന്നൈയിലെ സാഹചര്യങ്ങള്‍ മനസിലാക്കി അതിനനുസരിച്ച്‌ കളിച്ചത് ഞങ്ങള്‍ക്ക് വിജയം കൊണ്ട് വന്നു." രോഹിത് പറഞ്ഞുനിര്‍ത്തി.

Related News