Loading ...

Home USA

പശ്ചിമേഷ്യയിലേക്ക് സൈനികവ്യൂഹത്തെ അയച്ച്‌ യുഎസ്.

വാഷിങ്ടണ്‍: പശ്ചിമേഷ്യയിലേക്ക് സൈനികവ്യൂഹത്തെ അയച്ച്‌ യുഎസ്. ഒരു വിമാനവാഹിനി കപ്പലും ബോംബര്‍ യുദ്ധവിമാനങ്ങളും അടങ്ങുന്ന സൈനികവ്യൂഹത്തെയാണ് അയച്ചത്. ഇറാന്‍റെ പ്രകോപനങ്ങള്‍ക്കുള്ള മറുപടിയാണ് നീക്കമെന്ന് യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ അറിയിച്ചു. നിരവധി പ്രശന്ങ്ങളും പ്രതികൂല സാഹചര്യങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു മറുപടിയായിട്ടാണ് സൈനിക വിന്യാസം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഎസ് നാവിക സേനയുടെ സ്ട്രൈക്ക് ഗ്രൂപ്പുമായി യുഎസ്‌എസ് എബ്രഹാം ലിങ്കണ്‍ എന്ന വിമാനവാഹിനി കപ്പലാണ് പശ്ചിമേഷ്യയിലെത്തുക. അമെരിക്കയുടെ താത്പര്യങ്ങള്‍ക്ക് നേര്‍ക്കോ ഞങ്ങളുടെ സഖ്യകക്ഷികള്‍ക്ക് നേര്‍ക്കോ ഏതെങ്കിലും തരത്തില്‍ ഇറാന്‍റെ ആക്രമണമുണ്ടായാല്‍ ശക്തമായി നേരിടുമെന്നതിനുള്ള വ്യക്തവും സ്പഷ്ടവുമായ മുന്നറിയിപ്പാണ് സൈനികവിന്യാസത്തിന്‍റെ പ്രധാന ലക്ഷ്യമെന്നും ജോണ്‍ ബോള്‍ട്ടന്‍ വ്യക്തമാക്കി. ഇറാനിയന്‍ ഭരണകൂടവുമായി അമെരിക്ക യുദ്ധം ചെയ്യാന്‍ പോകുന്നില്ല. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള ആക്രമണം മുന്‍കൂട്ടി കണ്ടുള്ള തയാറെടുപ്പ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഗാസാ മുനമ്ബില്‍ പ്രക്ഷോഭകാരികളും ഇസ്രായേല്‍ സൈന്യവും തമ്മില്‍ പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെയാണ് പശ്ചിമേഷ്യയിലേക്ക് സൈനികവ്യൂഹവുമായി അമെരിക്ക എത്തുന്നത്. വെള്ളിയാഴ്ച ഗാസാ മുനമ്ബില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ എട്ട് പലസ്തീന്‍ പൗരന്മാരാണ് കൊല്ലപ്പെട്ടത്.

Related News