Loading ...

Home sports

കളിക്കിടെ കലിപ്പായി റസല്‍, ഒഴിഞ്ഞ് മാറി ഡികോക്ക് ; വിവാദ സംഭവം മുംബൈ ബാറ്റിംഗിനിടെ

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം ആന്ദ്രെ റസലിന് അത്ര മികച്ച ദിവസമായിരുന്നില്ല ഇന്നലെ. മുംബൈ ഇന്ത്യന്‍സിനെതിരായ നിര്‍ണായക മത്സരത്തിന്റെ ആദ്യ പന്തില്‍ പൂജ്യത്തിന് പുറത്തായ റസല്‍ പിന്നീട് ബോളിംഗിനെത്തിയപ്പോള്‍ അടി കൊണ്ട് വലയുകയും ചെയ്തു. മത്സരത്തിന്റെ എല്ലാ വിഭാഗത്തിലും തിരിച്ചടിയേറ്റതോടെ റസലിന്റെ സമനില കൈവിട്ടു. മുംബൈ താരം ഡികോക്കിനെതിരെ രോഷം പ്രകടിപ്പിച്ച റസല്‍ തന്റെ തോള്‍ കൊണ്ട് അദ്ദേഹത്തെ തട്ടുകയും ചെയ്തു. റസലിന്റെ ആദ്യ ഓവറില്‍ 21 റണ്‍സാണ് മുംബൈ ഇന്ത്യന്‍സ് നേടിയത്. രണ്ട് വീതം ബൗണ്ടറികളും, സിക്സറുകളുമടക്കമായിരുന്നു ഇത്. ആദ്യ ഓവറില്‍ത്തന്നെ ഇത്രയധികം റണ്‍സ് വിട്ടു കൊടുക്കേണ്ടി വന്നത് റസലിന്റെ സമനില തെറ്റിച്ചു. അടുത്ത ഓവറില്‍ ഡി കോക്ക് ഒരു സിംഗിളിന് വേണ്ടി‌ ശ്രമിക്കവെ റസല്‍ മനപൂര്‍വ്വം അദ്ദേഹത്തെ ലക്ഷ്യമാക്കി ത്രോ എറിഞ്ഞു. എന്നാല്‍ അവിടം കൊണ്ടൊന്നും പ്രശ്നം തീര്‍ന്നില്ല. ഡികോക്കിനെതിരെ പിന്നീട് രോഷത്തില്‍ തുറിച്ച്‌ നോക്കിയ റസല്‍, മുംബൈ താരത്തിന്റെ തോളില്‍ ചെറുതായി തട്ടുകയും ചെയ്തു. അതേ സമയം ഡികോക്കാകട്ടെ ഇതിന് മറുപടി നല്‍കാന്‍ കൂട്ടാക്കാതെ പ്രശ്നങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറുകയായിരുന്നു.

Related News