Loading ...

Home sports

അടിസ്ഥാനം നന്നായാല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ മെച്ചപ്പെടും - by ടി.എസ്. കാര്‍ത്തികേയന്‍

കൊല്‍ക്കത്ത: à´…ടിസ്ഥാനതലത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ ഇന്ത്യന്‍ ഫുട്‌ബോളിന് കൂടുതല്‍ ഉയരങ്ങളിലെത്താന്‍ കഴിയുമെന്ന് ഫുട്‌ബോള്‍ ഇതിഹാസം പെലെ നിര്‍ദേശിച്ചു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ സമഗ്രവികസനത്തിന് അടുത്ത അഞ്ചുവര്‍ഷംകൊണ്ട് ഒരു പദ്ധതി നിര്‍ദേശിക്കാമോ എന്ന് പത്രസമ്മേളനത്തിനിടെ അത്‌ലറ്റിക്കോ à´¡à´¿ കൊല്‍ക്കത്ത ടീം സഹ ഉടമകൂടിയായ സൗരവ് ഗാംഗുലി ചോദിച്ചപ്പോഴാണ് പെലെയുടെ പ്രതികരണം.

സ്‌കൂള്‍, യൂണിവേഴ്‌സിറ്റി, പിന്നെ ക്ലബ് തലങ്ങളില്‍ മികച്ച കുട്ടികളെ കണ്ടെത്തണം. നല്ല കളിക്കാരെ കണ്ടെത്തിയാല്‍ മാത്രം പോര, അവര്‍ക്ക് അന്താരാഷ്ട്ര തലത്തിലുള്ള മത്സരപരിചയം ലഭ്യമാക്കണം - പെലെ ചൂണ്ടിക്കാട്ടി.

കത്തിനില്‍ക്കുന്ന ഫിഫ അഴിമതി വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തോടെയാണ് പത്രസമ്മേളനം തുടങ്ങിയത്. ഫിഫയുടെ അധ്യക്ഷസ്ഥാനത്തേക്ക് വരാന്‍ അങ്ങ് തയ്യാറാണോ എന്നും ചോദ്യമുയര്‍ന്നു. ഫിഫയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പാടില്ലെന്ന് സംഘാടകരിലൊരാള്‍ കൂടിയായ ബോറിയ മജുംദാര്‍ വിലക്കി. എങ്കിലും പെലെ നിലപാട് വ്യക്തമാക്കി - അധ്യക്ഷ സ്ഥാനത്തേക്കില്ല.
Pele
ലോകകപ്പ് ജയിക്കാതെ ഒരു ഫുട്‌ബോള്‍ താരം മികച്ചവനാകില്ലെന്ന പഴയ അഭിപ്രായം ചൂണ്ടിക്കാട്ടി, അങ്ങനെയെങ്കില്‍ മെസ്സിയാണോ മികച്ച താരം എന്ന് ചോദിച്ചപ്പോള്‍, ലോകകപ്പ് നേടുകതന്നെയാണ് ഏറ്റവും വലിയ നേട്ടമെന്ന് പെലെ ആവര്‍ത്തിച്ചു. പക്ഷേ, കഴിഞ്ഞ പത്ത് വര്‍ഷത്തെ തുടര്‍ച്ചയായ പ്രകടനം കണക്കിലെടുത്താല്‍ മെസ്സി തന്നെയാണ് ഇന്നുള്ള ഏറ്റവും മികച്ച കളിക്കാരന്‍. ഇത്രയും മികച്ച ശൈലിയുള്ള സെന്റര്‍ ഫോര്‍വേഡ് വേറെയില്ല.

നെയ്മര്‍ എന്നെങ്കിലും ബ്രസീലിന് ലോകകപ്പ് കൊണ്ടുവരുമോ?
എന്റെ മകന്‍, ഞാന്‍ കളിച്ച സാന്റോസ് ക്ലബ്ബിന്റെ ഗോളിയായിരുന്നു. പിന്നീട് അവന്‍ പരിശീലകനായി. അക്കാലത്ത് പരിശീലനം തുടങ്ങിയ കുട്ടികളിലൊരാളാണ് നെയ്മര്‍. ലോകകപ്പ് നേടാന്‍ നെയ്മറിനാകുമെന്നാണ് ഞാന്‍ ആശിക്കുന്നത്. എന്റെ മകനും അത് അഭിമാനമായിരിക്കും.

താങ്കള്‍ കണ്ടിട്ടുള്ള ഏറ്റവും മികച്ച പരിശീലകന്‍?
എറ്റവും നല്ല ടീമിന്റെ പരിശീലകനാണ് ഏറ്റവും നല്ല പരിശീലകന്‍ (ചിരിക്കുന്നു). ഒരാളെ എടുത്തുപറയുക ബുദ്ധിമുട്ടാണ്. ഞങ്ങള്‍ക്ക് ലോകകപ്പ് നേടിത്തന്ന പരിശീലകരില്‍ ഒരാളായ മരിയോ സഗാലോ മികച്ച പരിശീലകനാണ്.
Pele
ബ്രസീലിന് ഫുട്‌ബോളില്‍ താത്പര്യം നശിച്ചോ? 7-1ന് ലോകപ്പില്‍ തോറ്റതിനെ എങ്ങനെ കാണുന്നു?
വ്യക്തിഗതമികവുള്ള ധാരാളം കളിക്കാര്‍ ഞങ്ങള്‍ക്കുണ്ട്. ഒരു ടീം രൂപപ്പെടുത്താനായില്ല എന്നതാണ് പരാജയം. എന്റെ കാലത്ത് ക്ലബ്ബുകളുടെ പൂര്‍ണനിയന്ത്രണത്തിലായിരുന്നു കളിക്കാര്‍. ഇന്ന് അങ്ങനെയല്ല. ഇതാണ് ഒരു പ്രധാന വ്യത്യാസം.

താങ്കള്‍ക്കൊപ്പം കളിച്ചിട്ടുള്ള ഏറ്റവും മികച്ച ബ്രസീല്‍ താരം?
17-ാം വയസ്സില്‍ ഞാന്‍ തുടങ്ങുമ്പോള്‍ എന്നെ സ്വാധീനിച്ചവര്‍ ഒരുപാടുണ്ട്. ഗാരിഞ്ച, ദിദി, വാവ അങ്ങനെ എത്രപേര്‍! പിന്നത്തെ തലമുറയില്‍ സീക്കോയും ഉണ്ട്.

ഐ.എസ്.എല്‍. ഇന്ത്യന്‍ ഫുട്‌ബോളിന്റെ പുരോഗതിക്ക് വഴിവെക്കുമെന്ന് പെലെ അഭിപ്രായപ്പെട്ടു. ഫുട്‌ബോളിലെ രാജാവാണ് പെലെയെങ്കില്‍ ആരാണ് രാജകുമാരന്‍ എന്ന ചോദ്യമുയര്‍ന്നപ്പോള്‍, ഫുട്‌ബോളില്‍ മാത്രമല്ല, എല്ലാ കളികളിലും രാജകുമാരന്മാരുണ്ടെന്നും താനിപ്പോള്‍ ഒരു രാജകുമാരനോടൊപ്പമാണ് ഇരിക്കുന്നതെന്നും സൗരവ് ഗാംഗുലിയെ ചൂണ്ടി പെലെ പറഞ്ഞപ്പോള്‍ കൂട്ടച്ചിരിയുയര്‍ന്നു.
കടപ്പാട്: മാതൃഭൂമി


Related News