Loading ...

Home sports

ഇത് മാനേജ്മെന്റിന്റേയും പ്രശ്നം ; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആഞ്ഞടിച്ച്‌ ആരാധകര്‍

മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ട് ഈ സീസണ്‍ ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. പ്ലേ ഓഫിലെത്താന്‍ വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ നിരാശാജനകമായ പ്രകടനമായിരുന്നു കളിയുടെ എല്ലാ മേഖലകളിലും കൊല്‍ക്കത്തയുടെ ഭാഗത്ത് നിന്നുണ്ടായത്. തോല്‍വിക്ക് ഏറ്റവും പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാട്ടുന്നത് മത്സരത്തില്‍ കൊല്‍ക്കത്ത നേടിയ സ്കോര്‍ കുറവായിരുന്നു എന്നതാണ്. ഇതിന് പ്രധാന ഉത്തരവാദികളിലൊരാള്‍ റോബിന്‍ ഉത്തപ്പയാണ്. മൂന്നാമനായി ബാറ്റിംഗിനെത്തിയ ഉത്തപ്പ 47 പന്തില്‍ നിന്ന് 40 റണ്‍സ് മാത്രമാണ് കളിയില്‍ നേടിയത്. ഒച്ചിഴയും വേഗത്തില്‍ ബാറ്റ് ചെയ്ത ഉത്തപ്പ പന്ത് ബാറ്റിന്റെ മധ്യത്തില്‍ കൊള്ളിക്കാന്‍ പോലും ബുദ്ധിമുട്ടി. സീസണില്‍ ഇതിന് മുന്‍പ് പല മത്സരങ്ങളിലും വളരെ മോശം ബാറ്റിംഗ് കാഴ്ച വെച്ച ഉത്തപ്പയെ നിര്‍ണായക മത്സരത്തിലും മൂന്നാം നമ്ബരില്‍ കളിപ്പിച്ചത് കൊല്‍ക്കത്ത ടീം മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായ മണ്ടത്തരമാണെന്ന് ആരാധകര്‍ പറയുന്നു. റോബിന്‍ ഉത്തപ്പ മോശം രീതിയില്‍ ബാറ്റ് ചെയ്ത് കൊണ്ടിരുന്നപ്പോളും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ കടുത്ത ഭാഷയില്‍ തങ്ങളുടെ അമര്‍ഷം പ്രകടിപ്പിച്ചിരുന്നു.

Related News