Loading ...

Home sports

ടൈം ഔട്ടിലെ കലിപ്പിന് കാരണം ; വെളിപ്പെടുത്തലുമായി ദിനേഷ് കാര്‍ത്തിക്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനുള്ളില്‍ പടലപ്പിണക്കങ്ങളുണ്ടെന്ന വാര്‍ത്ത ഈ സീസണ്‍ ഐപിഎല്ലിനിടെ പലതവണ ചര്‍ച്ചയായതാണ്.‌ ദിനേഷ് കാര്‍ത്തിക്കിന്റെ ക്യാപ്റ്റന്‍സിയില്‍ ആന്ദ്രെ റസലടക്കമുള്ള താരങ്ങള്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചത് ടീം ക്യാമ്ബിനുള്ളിലെ അവസ്ഥ അത്ര മികച്ചതല്ലെന്ന സൂചന ക്രിക്കറ്റ് പ്രേമികള്‍ക്ക് നല്‍കി. ടീമിനുള്ളില്‍ പ്രശ്നങ്ങള്‍ വഷളാണെന്ന് ഇന്നലെ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിനിടെ വീണ്ടും തെളിഞ്ഞു. കളിക്കിടെ കാര്‍ത്തിക്ക് വരുത്തിയ ബോളിംഗ് മാറ്റത്തില്‍ സുനില്‍ നരൈനും, റോബിന്‍ ഉത്തപ്പയും അതൃപ്തി പ്രകടിപ്പിച്ചത് ഇതിലൊന്നായിരുന്നു. എന്നാല്‍ ഇതിനേക്കാള്‍ ചൂട് പിടിച്ച കാര്യമായിരുന്നു സ്ട്രറ്റീജിക്ക്‌ ടൈമൗട്ടില്‍ നടന്നത്. ടൈമൗട്ടിനിടെ സഹതാരങ്ങളെ വട്ടം നിര്‍ത്തി ദേഷ്യത്തോടെ കാര്‍ത്തിക്ക് സംസാരിക്കുന്നത് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായി. എന്താണ് കാര്‍ത്തിക്ക് സഹതാരങ്ങളോട് പറഞ്ഞതെന്ന കാര്യം അറിയാന്‍ ആരാധകര്‍ക്ക് കഴിഞ്ഞില്ലെങ്കിലും സംഭവം അല്പം ഗുരുതരമാണെന്ന് മാത്രം എല്ലാവര്‍ക്കും പിടികിട്ടി. എന്നാല്‍ മത്സരത്തിന് ശേഷം സംസാരിക്കവെ ടൈമൗട്ടിനിടെ നടന്ന ആ ചൂടു‌പിടിച്ച സംഭാഷണത്തെക്കുറിച്ച്‌ ദിനേഷ് കാര്‍ത്തിക്ക് തന്നെ വ്യക്തമാക്കി. കളിക്കിടെ ഫീല്‍ഡര്‍മാരും ബോളര്‍മാരും ചെയ്ത് കൊണ്ടിരുന്ന കാര്യങ്ങളില്‍ തനിക്ക് അതൃപ്തിയുണ്ടായിരുന്നെന്നും അതിനെക്കുറിച്ചാണ് സംസാരിച്ചതെന്നും കാര്‍ത്തിക്ക് പറഞ്ഞു‌. " താന്‍ ദേഷ്യപ്പെടുന്നത് അധികം പേര്‍ കണ്ടിട്ടില്ല. പക്ഷേ സഹതാരങ്ങളില്‍ നിന്ന് അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ദേഷ്യപ്പെടണം എന്നുണ്ടെങ്കില്‍ അത് ഞാന്‍ ചെയ്യും." മത്സരത്തിന് ശേഷം സംസാരിക്കവെ കാര്‍ത്തിക്ക് പറഞ്ഞു.

Related News