Loading ...

Home India

ഫോനി ചുഴലിക്കാറ്റ് : മമതാ ബാനര്‍ജി തെരഞ്ഞെടുപ്പ്​ പ്രചാരണം റദ്ദാക്കി

കൊല്‍ക്കത്ത: പശ്​ചിമ ബംഗാളില്‍ ഫോനി ചുഴലിക്കാറ്റ്​ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന കാലാവസ്​ഥാ നിരീക്ഷണ വിഭാഗത്തിന്‍െറ മുന്നറിയിപ്പിനെ തുടര്‍ന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി തെരഞ്ഞെടുപ്പ്​ പ്രചാരണം നിര്‍ത്തിവെച്ചു. അടുത്ത 48 മണിക്കൂറിലേക്കാണ്​ പ്രചാരണങ്ങള്‍ റദ്ദാക്കിയത്​. ബംഗാളില്‍ തീരപ്രദേശങ്ങളില്‍ നിന്ന്​ നൂറുകണക്കിന്​ പേരെ ഒഴിപ്പിച്ചു. 233 ട്രെയിനുകള്‍ റദ്ദാക്കുകയും കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഇന്ന്​ ​വൈകിട്ട് ​ മൂന്നു മുതല്‍ നാളെ രാവിലെ എട്ടു വരെയുള്ള വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്​തിട്ടുണ്ട്​. ഇന്ന്​ വടക്കു കിഴക്കന്‍ ഭാഗത്തേക്ക്​ സഞ്ചരിക്കുന്ന ഫോനിയുടെ ശക്​തി സാവധാനം കുറയുമെന്നാണ്​ കാലാവസ്​ഥാ നിരീക്ഷണ വകുപ്പിന്‍െറ അറിയിപ്പ്​. അതേസമയം ഫോനി ചുഴലികാറ്റില്‍ ഒഡിഷയില്‍ മരം വീണ് ഒരാള്‍ മരിച്ചു. മണിക്കൂറില്‍ 200 കിലോമീറ്റര് വേഗതയിലാണ് കാറ്റ് വീശുന്നത്. ഏകദേശം 11 ലക്ഷത്തോളം പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. ഒഡിഷയിലെ 13 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Related News