Loading ...

Home sports

ടി20 പൂരം നീട്ടി വെച്ചു ; കാരണം ഇന്ത്യ-വിന്‍ഡീസ് പരമ്ബര

ഈ സീസണിലെ കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ മത്സരക്രമത്തില്‍ മാറ്റം വരുത്തി സംഘാടകര്‍. നേരത്തെ ഈ വര്‍ഷം ഓഗസ്റ്റ് 21 ന് ആരംഭിക്കാനിരുന്ന ലീഗ്, പുതുക്കിയ ഫിക്സ്ചര്‍ പ്രകാരം സെപ്റ്റംബര്‍ നാലിന് തുടങ്ങി ഒക്ടോബര്‍ പന്ത്രണ്ടിനാകും അവസാനിക്കുക. ഇന്ത്യയുടെ വിന്‍ഡീസ് പര്യടനവും ഇതേ സമയം നടക്കുന്നതിനാലാണ് ആദ്യം തീരുമാനിച്ചിരുന്ന ഫിക്സ്ചര്‍ മാറ്റാന്‍ സംഘാടകര്‍ തീരുമാനിച്ചത്. വിന്‍ഡീസ് പര്യടനത്തിനെത്തുന്ന ടീം ഇന്ത്യ അവിടെ ഏകദിന, ടെസ്റ്റ്, ടി20 പരമ്ബരകളിലാണ് ആതിഥേയരുമായി മത്സരിക്കുക. ഇന്ത്യ- വെസ്റ്റിന്‍ഡീസ് മത്സരം നടക്കുന്ന ‌സമയം കരീബിയന്‍ പ്രീമിയര്‍ ലീഗും നടന്നാല്‍ പല സൂപ്പര്‍ താരങ്ങള്‍ക്കും ഇതില്‍ ഏതെങ്കിലും മത്സരം നഷ്ടമാകും. . ഇത് ഇന്ത്യ-വിന്‍ഡീസ് മത്സരത്തിന്റേയും, കരീബിയന്‍ പ്രീമിയര്‍ ലീഗിന്റേയും താരപ്പകിട്ട് കുറയ്ക്കും. അത് കൊണ്ടാണ് രണ്ട് മത്സരങ്ങളും വ്യത്യസ്ത സമയത്ത് നടത്താന്‍ സംഘാടകര്‍ തീരുമാനിച്ചത്. ക്രിക്കറ്റ് പ്രേമികള്‍ക്കും താരങ്ങള്‍ക്കും ഏറെ ആവേശം നല്‍കുന്ന വാര്‍ത്തയാണിത്.

Related News