Loading ...

Home sports

ലോകകപ്പ് ക്രിക്കറ്റിന് ഇനി 30 നാള്‍

ലോകകപ്പ് ക്രിക്കറ്റിന് ഇനി 30 നാള്‍. മെയ് 30ന് ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് പന്ത്രണ്ടാം ലോകകപ്പിലെ ഉദ്ഘാടന മത്സരം. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍. പത്ത് ടീമുകളും പരസ്പരം ഏറ്റുമുട്ടും. ആദ്യ നാലില്‍ എത്തുന്ന ടീമുകള്‍ തമ്മിലാകും സെമി പോരാട്ടം. ജൂലൈ 14ന് ലോര്‍ഡ്‌സിലാണ് കലാശപ്പോര്.ലോകത്തിന്റെ കണ്ണുകള്‍ ഇനി ക്രിക്കറ്റ് പൂരം കാണാന്‍ ഇംഗ്ലണ്ടിലും വെയില്‍സിലേക്കും.

Related News