Loading ...

Home sports

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 46 റണ്‍സിന് കീഴടക്കി മുംബൈ ഇന്ത്യന്‍സ്

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 46 റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് സാധ്യത ഉറപ്പിച്ചു. മുംബൈ ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 17.4 ഓവറില്‍ 109 റണ്‍സിന് എല്ലാവരും പുറത്തായി. ധോണിയില്ലാതെയാണ് ചെന്നൈ മത്സരത്തിനിറങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 4 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. 48 പന്തില്‍ മൂന്ന് സിക്സും ആറ് ഫോറും സഹിതം 67 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ 38 റണ്‍സെടുത്ത മുരളി വിജയ് ആണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. മുരളി അടക്കം മൂന്ന് പേര്‍ക്ക് മാത്രമാണ് രണ്ടക്കം തികയ്ക്കാനായത്. നാല് വിക്കറ്റുകള്‍ പിഴുത മലിംഗയാണ് ചെന്നൈയെ തകര്‍ത്തത്.

Related News