Loading ...

Home sports

പ്രീമിയര്‍ ലീഗ് രണ്ടാം സീസണിലും തുടര്‍ച്ചയായി 20 ഗോളുകള്‍ കടന്ന് സലാ

പ്രീമിയര്‍ ലീഗിന്റെ ഈ സീസണില്‍ ഇരുപത് ഗോളുകള്‍ നേടുന്ന ആദ്യ താരമായി മുഹമ്മദ് സല. ഇതോടെ ലിവര്‍പൂളില്‍ ഒരു സീസണില്‍ മാത്രമല്ല തനിക്ക് അത്ഭുതം ശൃഷ്ടിക്കാന്‍ കഴിയുക എന്ന് തെളിയിച്ചിരിക്കുകയാണ് താരം. ഇന്നലെ ഹഡേഴ്‌സ്ഫീല്‍ഡിനെതിരായ ഗോളുകളോടെയാണ് സലാ ഇരുപത് ഗോള്‍ എന്ന റെക്കോഡ് നേടിയത്. ഇത് തുടര്‍ച്ചയായ രണ്ടാം സീസണിലാണ് സലാ ഇരുപതോ അതിലധികമോ പ്രീമിയര്‍ ലീഗ് ഗോളുകള്‍ നേടുന്നത്. ലിവര്‍പൂളില്‍ ഈ നേട്ടം സലായെ വലിയ താരങ്ങള്‍ക്ക് ഒപ്പം എത്തിച്ചിരിക്കുകയാണ്. ലിവര്‍പൂളില്‍ രണ്ട് താരങ്ങള്‍ മാത്രമേ തുടര്‍ച്ചയായി രണ്ട് ലീഗുകളില്‍ 20 ഗോളുകള്‍ സ്‌കോര്‍ ചെയ്തിട്ടുള്ളൂ. റോബി ഫ്‌ളവറും ലൂയിസ് സുവാരസുമായിരുന്നു ആ താരങ്ങള്‍. റോബി ഫ്‌ളവര്‍ 1994-95, 1995-96 സീസണുകളിലാണ് 20 ഗോള്‍ എന്ന നേട്ടം സ്വന്തമാക്കിയത്. ബാഴ്‌സലോണയിലേക്ക് പോകുന്നതിന് മുമ്ബുള്ള സീസണുകളിലായിരുന്നു സുവാരസിന്റെ നേട്ടം. 2012-13, 2013-14 സീസണുകളില്‍ സുവാരസ് ഇരുപതോ അതിലധികമോ ഗോളുകള്‍ തുടര്‍ച്ചയായി നേടി. സലാ ഈ നേട്ടത്തില്‍ എത്തിയതോടെ ലിവര്‍പൂളിന്റെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിലേക്ക് ഉയര്‍ന്നിരിക്കുകയാണ് താരം. സലായാണ് ലീഗിലെ ഇപ്പോഴത്തെ ടോപ്പ് സ്‌കോറര്‍. ഇതിനൊപ്പം ആദ്യ നൂറു മത്സരങ്ങളില്‍ നിന്ന് ലിവര്‍പൂളിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായും സലാ മാറി. ഇത്തവണ പ്രീമിയര്‍ ലീഗ് കിരീടം കൂടെ ലഭിച്ചാല്‍ സലാ ലിവര്‍പൂളിന് വിലമതിക്കാനാകാത്ത താരമായി മാറും.

Related News