Loading ...

Home USA

ന്യൂയോർക്ക് യൂണിവേഴ്സിറ്റിക്ക് ഇന്ത്യൻ ദമ്പതിമാരുടെ 100 മില്യൺ ഡോളർ സംഭാവന! by പി. പി. ചെറിയാൻ

ന്യൂയോർക്ക് ∙ ന്യൂയോർക്ക് യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് സ്കൂളിന് നൂറ് മില്യൺ ഡോളർ സംഭാവന നൽകി ഇന്ത്യൻ ദമ്പതിമാർ മാതൃകയായി. വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ സ്ഥാപകരും ഉടമസ്ഥരുമായ ചന്ദ്രിക തണ്ടൻ, രഞ്ചൻ തണ്ടൻ എന്നിവരാണ് സംഭാവന നൽകിയത്. ന്യൂയോർക്ക് യൂണിവേഴ്സിറ്റി പ്രസിഡന്റ് ജോൺ ഡെക്സ്റ്റൺ, ആർ. ശ്രീനിവാസൻ (ഡീൻ സ്കൂൾ ഓഫ് എഞ്ചിനീയറിംഗ്) എന്നിവർ ഒക്ടോബർ 5 ന് സംയുക്തമായി പുറത്തുവിട്ട അറിയിപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ഫാക്കല്‍റ്റി നിയമനത്തിനും അക്കാദമിക്ക് പ്രോഗ്രാമിനുമാണ് ഈ സംഭാവന ഉപയോഗിക്കുക.2011 ബെസ്റ്റ് കണ്ടംപററി വേൾഡ് മ്യൂസിക്കിൽ ചന്ദ്രിക തണ്ടന്റെ ‘സോൾ കോൾ’ എന്ന ആൽബം ഗ്രാമി അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ നിന്നും ഇത്രയും വലിയൊരു സംഭാവന ന്യൂയോർക്ക് യൂണിവേഴ്സിറ്റിക്ക് ആദ്യമായാണ് ലഭിക്കുന്നത്. ന്യൂയോർക്ക് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് തണ്ടൻ കുടുംബത്തിന്റെ സ്മരണാർത്ഥം തണ്ടൻ സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് എന്ന് പുനർ നാമകരണം ചെയ്യുമെന്ന് പ്രസിഡന്റ് അറിയിച്ചു. യൂണിവേഴ്സിറ്റിക്ക് സംഭാവന നൽകാനായതിൽ ചാരിതാർത്ഥ്യമുണ്ടെന്നും വിദ്യാഭ്യാസ രംഗത്തെ സമൂല മാറ്റത്തിന് ഇടയാകട്ടെ എന്നും ചന്ദ്രിക തണ്ടൻ ആശംസിച്ചു.

Related News