Loading ...

Home sports

ചെന്നൈ എന്നെ ലേലത്തില്‍ വാങ്ങില്ല, ആ രഹസ്യം വെളിപ്പെടുത്തിയാല്‍; വിരമിക്കുന്നത് വരെ പറയാനാവില്ലെന്ന് ധോനി

ഐപിഎല്ലില്‍ പ്ലേഓഫീല്‍ കടന്നതിന്റെ റെക്കോര്‍ഡില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വെല്ലുവാന്‍ മറ്റൊരു ഫ്രാഞ്ചൈസിക്കുമായിട്ടില്ല. പന്ത്രണ്ടാം ഐപിഎല്‍ സീസണില്‍ പ്ലേഓഫീല്‍ കടക്കുന്ന ആദ്യ ടീമായതിന് പിന്നാലെ അതിന്റെ രഹസ്യം എന്താണെന്ന ചോദ്യമായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്ര സിങ് ധോനിയിലേക്ക് എത്തിയത്. പക്ഷേ അവിടേയും ആരാധകര്‍ക്ക് ലഭിച്ചത് കിട്ടിയത് ധോനിയുടെ കുസൃതി നിറഞ്ഞ മറുപടിയാണ്. ആ രഹസ്യം എന്താണെന്ന് പറഞ്ഞാല്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ് പിന്നെ എന്നെ ഐപിഎല്‍ ലേലത്തില്‍ വാങ്ങില്ല. അതൊരു ട്രേഡ് സീക്രറ്റാണ്. കാണികളുടേയും, ഫ്രാഞ്ചൈസികളുടേയും പിന്തുണ ഒരു ഘടകമാണ് എന്നും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിന് പിന്നാലെ ധോനി പറഞ്ഞു. ഓരോ കളിക്കാരനും, ടീമിനൊന്നാകേയും ഇണങ്ങുന്ന അന്തരീക്ഷം സൃഷ്ടിക്കുന്ന സപ്പോര്‍ട്ട് സ്റ്റാഫിനെയാണ് പ്രശംസിക്കേണ്ടത്. ചെന്നൈയുടെ ജയത്തിന് പിന്നില്‍ ഇതെല്ലാം കൂടാതെയുള്ള കാരണം എനിക്കിപ്പോള്‍ പറയുവാനാവില്ല. വിരമിക്കുന്നത് വരെ രഹസ്യങ്ങള്‍ തനിക്ക് വെളിപ്പെടുത്താനാവില്ലെന്നാണ് ധോനി പറയുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഒരു പന്ത് ശേഷിക്കെ ആറ് വിക്കറ്റിന് ജയം പിടിച്ചാണ് ചെന്നൈ പ്ലേഓഫിലേക്ക് എത്തിയത്. സീസണില്‍ ആദ്യമായി ഫോമിലേക്ക് ഉയര്‍ന്ന ഷെയിന്‍ വാട്‌സന്റെ 96 റണ്‍സ് അടിച്ചെടുത്ത ഇന്നിങ്‌സിന്റെ മികവിലായിരുന്നു ചെന്നൈയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് ഡേവിഡ് വാര്‍ണറുടെ 57 റണ്‍സിന്റേയും മനീഷ് പാണ്ഡേയുടെ 83 റണ്‍സിന്റേയും പ്രകടനത്തിന്റെ ബലത്തിലായിരുന്നു ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിയത്.

Related News