Loading ...

Home sports

ഏഷ്യന്‍ അത്‍ലറ്റിക്സ് ചാമ്ബ്യഷിപ്പിന്‍റെ ആദ്യ ദിനം ഇന്ത്യക്ക് 5 മെഡലുകള്‍

ദോഹ: ഏഷ്യന്‍ അത്‍ലറ്റിക്സ് ചാമ്ബ്യഷിപ്പിന്‍റെ ആദ്യ ദിനം ഇന്ത്യക്ക് 5 മെഡലുകള്‍. വനിതകളുടെ ജാവലിന്‍ ത്രോയില്‍ അന്നു റാണിയും, സ്റ്റീപ്പിള്‍ചെയ്സില്‍ അവിനാശ് സാബ്ലേയുമാണ് വെള്ളിമെഡല്‍ നേടിയത്. വനിതകളുടെ 400 മീറ്ററില്‍ എം.ആര്‍.പൂവമ്മയും അയ്യായിരം മീറ്ററില്‍ പറുള്‍ ചൗധരിയും 10000 മീറ്ററില്‍ ഗവിത് മുരളിയും വെങ്കലം നേടി. മെഡല്‍ പ്രതീക്ഷയായിരുന്ന ലോക ജൂനിയര്‍ ചാമ്ബ്യന്‍ ഹിമദാസ് പരുക്കേറ്റ് പിന്‍മാറിയത് ഇന്ത്യക്ക് തിരിച്ചടിയായി. വനിതകളുടെ 100 മീറ്ററില്‍ സ്വന്തം ദേശീയ റെക്കോര്‍ഡ് മെച്ചപ്പെടുത്തി ദ്യുതി ചന്ദ് സെമിഫൈനലില്‍ കടന്നു.

പുരുഷന്‍മാരുടെ 400 മീറ്ററില്‍ മലയാളി താരം മുഹമ്മദ് അനസും ആരോക്യ രാജീവും യോഗ്യത നേടി. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എം പി ജാബിറും വനിതകളില്‍ സരിതാബെനും, എം അര്‍പിതയും ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

Related News